Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും മാക്സ് ബുപയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പുതുതലമുറ ഡിജിറ്റൽ ബാങ്കായ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്സ് ബുപ ആരോഗ്യ ഇൻഷുറൻസുമായി സഹകരിച്ച് ബാങ്ക്വഷ്വറൻസ് കരാറിലേർപ്പെട്ടു. ഡിജിറ്റൽ രീതിയിലുള്ള സവിശേഷമായ ആരോഗ്യ പരിരക്ഷ പദ്ധതികൾ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

സഹകരണത്തിന്റെ ഭാഗമായി, ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങൾക്കിണങ്ങുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ മാക്സ് ബുപ നൽകും. സ്റ്റാൻഡേർഡ് റീ'ട്ടെയ്ൽ പദ്ധതികളും കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രൂപ്പ് പദ്ധതികളും ഉൾപ്പെടുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകൾക്കുമുള്ള സമഗ്രമായ ഇൻഷുറൻസ് പദ്ധതിയായ ഹെൽത്ത് കംപാനിയൻ, ഗുരുതര രോഗങ്ങൾക്കും അപകടങ്ങൾക്കും പരിരക്ഷ ലഭിക്കു ഹെൽത്ത് അഷ്വേഡ് ഫിക്സഡ് ബെനഫിറ്റ് പ്ലാൻ എന്നിവ അടങ്ങുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതികളാണ് അവതരിപ്പിക്കുത്. . ലളിതവും ചെലവു കുറഞ്ഞതും ഉയർ മൂല്യവുമുള്ള ഇൻഷുറൻസ് പദ്ധതികൾ ഏറ്റവും വേഗത്തിലും തടസരഹിതമായും ഗ്രാമീണ ഉപഭോക്താക്കൾക്കും ലഭ്യമാകും.

അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളുടെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുന്ന സമയത്താണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസും തമ്മിൽ സഹകരിക്കുന്നത്. ഉപഭോക്താക്കളുടെ പെരുമാറ്റ രീതികൾ മനസിലാക്കുതിനായി മാക്സ് ബുപ നടത്തിയ കോവിഡ്-19 സർവെയിൽ പങ്കെടുത്ത ഇൻഷുറൻസ് ഉടമകളും പദ്ധതിയിൽ ചേരാനാഗ്രഹിക്കുവരുമായ(ഇൻടെൻഡേഴ്സ്) 60% പേരും തങ്ങളുടെ പോളിസിയിൽ കോവിഡ്-19 മായി ബന്ധപ്പെട്ട' ചികിത്സാ ചെലവുകൾ കവർ ചെയ്യുമോ എന്നും അന്വേഷിച്ചിരുന്നു. കോവിഡ്-19 കേസുകൾ ആഗോള തലത്തിൽ വർധിച്ചു തുടങ്ങിയപ്പോൾ 30% പോളിസി ഉടമകളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ തുടങ്ങി. ഇന്ത്യയിൽ രോഗം കണ്ടെത്തിയപ്പോൾ മുതലാണ് 44% ഇൻടെൻഡേഴ്സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചത്.

ഉപഭോക്തൃത കേന്ദ്രീകൃത ബാങ്കായി മാറാനുള്ള ശ്രമങ്ങൾക്ക് സുപ്രധാനമായ മാനം നൽകുതാണ് മാക്സ് ബുപയുമായുള്ള സഹകരണമെന്ന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് എംഡി&സിഇഒ രാജീവ് യാദവ് പറഞ്ഞു. വിപണിയിൽ മുൻനിരയുള്ള ഡിജിറ്റൽ ബാങ്കിങ് കാര്യക്ഷമതയും മാക്സ് ബുപയുടെ ഇൻഷുറൻസ് മികവും ചേർന്ന് ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാനാകുമൊണ് വിശ്വാസം. ഉപഭോക്തൃത സമൂഹത്തിന് സ്മാർട്ട് ചോയ്സുകൾ ലഭ്യമാക്കുതിൽ ശ്രദ്ധ കേന്ദ്രീകരിക്കു ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണിതെും അദ്ദേഹം പറഞ്ഞു.

ബാങ്കുമായുള്ള ഈ സാമ്പത്തികവർഷത്തെ ആദ്യ സഹകരണം പ്രഖ്യാപിക്കുതിൽ അതിയായ സന്തോഷമുണ്ടെന്ന് മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് എംഡി & സിഇഒ കൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു. ഫിൻകെയർ സ്മോൽ ഫിനാൻസ് ബാങ്കുമായുള്ള സഹകരണം കമ്പനിയുടെ വളർച്ചാ പദ്ധതികളിൽ സുപ്രധാന ചുവടുവെയ്‌പ്പാണ്. ഇതുവഴി കമ്പനിയുടെ പ്രചാരം, പ്രത്യേകിച്ച് രാജ്യത്തിന്റെ ദക്ഷിണ മേഖലകളിൽ വിപുലമാക്കാനാകും. വിദ്യാഭ്യാസ നിലവാരവും ആഗോള തലത്തിലുള്ള എക്സ്പോഷറും വർധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, കോവിഡ്-19 മഹാമാരിയെ തുടർന്ന് പോളിസി എടുക്കുവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാവുതും എന്നാൽ സമഗ്രവുമായ ഡിജിറ്റലിൽ എനേബിൾഡ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ മികവുറ്റ സേവനത്തിലൂടെ ലഭ്യമാക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾക്കിണങ്ങുന്ന ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളും സേവനങ്ങളും ഗ്രാമീണ മേഖലയിലുള്ളവർക്കും കൂടുതലായി ലഭ്യമാക്കാനാകുമൊണ് പ്രതീക്ഷയെും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP