Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202105Thursday

ഐഎൻഎൽ റെസക്യൂ ടീമിന്റെ യൂണിഫോം പ്രകാശനം ചെയ്തു

ഐഎൻഎൽ റെസക്യൂ ടീമിന്റെ യൂണിഫോം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കാസർഗോഡ്: പൊവ്വൽ ശാഖാ ഇന്ത്യൻ നാഷണൽ ലീഗിന്റെ സന്നദ്ധ സേവന വിഭാഗം റെസക്യൂ ടീമിന്റെ യൂണിഫോം പ്രകാശനം ഖാദർ ത്രീസ്റ്റാറിന് നൽകി ഐഎംസിസി ഷാർജ കാസർകോട് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി നിർവ്വഹിച്ചു.

ചടങ്ങിൽ ഐഎൻഎൽ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി മൊയ്തു, എൻവൈഎൽ കാസർകോട് ജില്ലാ സെക്രട്ടറി ഹനീഫ് പിഎച്ച്, ഖലീൽ ഏരിയാൽ, പോസ്റ്റ് മുഹമ്മദ് ഏരിയാൽ, നാസർ എംപി,ഷെരീഫ് പൊവ്വൽ, ആസിഫ് ഹദ്ദാദ് നഗർ എന്നിവർ സംബന്ധിച്ചു.

നാടിന്റെ ഏത് ദുരന്തമുഖത്തും ഒരു ലാഭേച്ഛയും ഇല്ലാതെ സദാ ജാഗൂരരായി സന്നദ്ധ സേവനത്തിൽ ഏർപ്പെടാൻ പ്രത്യേക പരിശീലനം ലഭിച്ച ഇന്ത്യൻ നാഷണൽ ലീഗ് പ്രവർത്തകരാണ് റെസ്‌ക്യൂ ടീമിൽ ഉണ്ടായിരിക്കുക.

നിസ്സഹായരായി നിൽക്കേണ്ടി വരുന്ന ഒരു ജനതയ്ക്ക് രാഷ്ട്രീയ ചിന്തകൾകപ്പുറം തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് മാത്രമാണ് റെസ്‌ക്യൂ ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് യൂണിഫോം പ്രകാശനവേളയിൽ ഐഎംസിസി ഷാർജ കാസർകോട് ജില്ലാ ഘടകം പ്രസിഡന്റ് ഹനീഫ് തുരുത്തി അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP