Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വഖഫ് ഭൂമി തട്ടിപ്പ് - കൊള്ളക്കാരെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നു: ഐ.എൻ.എൽ സംസ്ഥാന നേതാവ് കെ.പി .ഇസ്മഈൽ

വഖഫ് ഭൂമി തട്ടിപ്പ് - കൊള്ളക്കാരെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നു: ഐ.എൻ.എൽ സംസ്ഥാന നേതാവ് കെ.പി .ഇസ്മഈൽ

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേശ്വരം എംഎൽഎയുടെ നേതൃത്വത്തിൽ വഖഫ് ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തത് കയ്യോടെ പിടികൂടിയിരിക്കുകയാണ്. ഇതിൽ ഏറെ ഗൗരവകരമായത് ലീഗിന്റെ തന്നെ സംരക്ഷണയിലുള്ള മത സംഘടനയായ സമസ്തയുടെ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വൻ തട്ടിപ്പ് പുറത്ത് വന്നിരിക്കുന്നത് എന്നതാണ്. വസ്തുതകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടന്നത് വഖഫ് ഭൂമിയിലാണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടും കുറ്റാരോപിതനായ എംഎ‍ൽഎക്കെതിരെ നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. കാലാകാലങ്ങളിലായി വഖഫ് ബോർഢിന്റെ ഭരണസാരഥ്യത്തിലെത്തിയിട്ടുള്ളതിൽ കൂടുതലും ലീഗ് നോമിനികളാണ്.' മുത്തവല്ലി ' ക്വോട്ടയിൽ സ്ഥിരമായി ലീഗ് നേതൃത്വം തിരഞ്ഞെടുത്തയക്കാറുള്ളത് മായിൻഹാജിയെയും അഡ്വ.സൈനുദ്ദീനെയുമാണ്. വഖഫ് ഭൂമി സംബന്ധമായ പരാതികളിൽ മഹാ ഭൂരിപക്ഷത്തിലും മുത്തവല്ലിമായിരിക്കും എതിർ കക്ഷികൾ .അവർ മിക്കവരും നാട്ടിലെ സമ്പന്ന വിഭാഗത്തിൽ പ്പെട്ട പ്രമാണിമാരുമായിരിക്കും.

മതിയായ വിചാരണയോ ഇടപെടലോ ഇല്ലാതെ ദശാബ്ദങ്ങളോളം കേസുകൾ നീട്ടിക്കൊണ്ടുപോയി കുറ്റാരോപിതരും തട്ടിപ്പ് കാരന്മാരുമായ പ്രമാണികളെ സംരക്ഷിക്കുന്ന കവചമായി വഖഫ് ബോർഡ് അംഗങ്ങൾ മാറുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടു വരുന്നത്. മുപ്പത് വർഷങ്ങൾ പോലും പഴക്കമുള്ള കേസുകൾ തീർപ്പാകാതെ കിടക്കുന്നത് വക്കഫ് ബോർഡിന്റെ വക്കീൽ നടത്തുന്ന കപടനാടകത്തിന്റെ ഉദാഹരണമാണ്.നിലവിൽ 11400 ഓളം കേസുകൾ വഖഫ് ബോർഡിൽ കെട്ടിക്കിടക്കുകയാണ്.അനന്തമായി കേസ് നീട്ടികൊണ്ട് പോകുന്നതിനെതിരെ ആരെങ്കിലും മുത്തവല്ലിക്കെതിരെ പരാതി ഉന്നയിച്ചാൽ 'കൗണ്ടർ ' എന്ന സാങ്കേതികത്വത്തിൽ കേസ് വീണ്ടും ദശാബ്ദങ്ങൾ നീട്ടിക്കൊണ്ട് പോകും.4 വർഷങ്ങൾക്ക് മുമ്പ് രൂപീകൃതമായ വഖഫ് സംരക്ഷണ സമിതിയിൽ വിനീതനായ ഞാനും അംഗമാണ്. പ്രാദേശികമായി ഞങ്ങൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 12 കോടിയോളം രൂപയുടെ വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കാനായി.വയനാട് അടിവാരത്തിനടുത്ത് ഒടുങ്ങാക്കാട് എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി ഒരു മുൻ ലീഗ് എംഎ‍ൽഎയുടെ കുടുംബം കയ്യടിക്കി വെച്ചിരുന്ന വർഷത്തിൽ 5കോടി 10 ലക്ഷം വരുമാനമുള്ള പള്ളിയും മഖ്ബറയും ഞങ്ങളുടെ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡ് ഇടപെടുകയും ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

ഇത്തരത്തിൽ ലീഗ് സംരക്ഷണയിൽ നടക്കുന്ന കയ്യേറ്റങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് തൃക്കരിപ്പൂരിൽ നടക്കുന്ന വഖഫ് തട്ടിപ്പ്. പരലോകമോക്ഷം മാത്രം കാംക്ഷിച്ച് വിശ്വാസി സമൂഹം വഖഫ് ചെയ്തിട്ടുള്ള കോടാനുകോടികളുടെ സമ്പത്തുക്കൾ അധികാരത്തിന്റെ തണലിൽ ഒരു വിഭാഗം മത രാഷ്ട്രീയ പ്രമാണിമാർ കയ്യടിക്കി വെച്ചിരിക്കുന്നത് ലജ്ജാകരമെന്നേ പറയാനാകൂ. എക്കാലവും അറിഞ്ഞോ അറിയാതെയോ ലീഗിന്റെ ഇത്തരം നെറികേടുകൾക്ക് മുന്നിൽ മൗനം അവലംബിച്ചിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദരണീയനായ സയ്യിദ് ജിഫ്രിതങ്ങളുടെ കടന്നുവരവോടെയാണ് ലീഗ് എംഎൽഎയുടെ തട്ടിപ്പിനെതിരെ പോലും പരാതി കൊടുക്കുവാൻ ആർജ്ജവത്വം ഉണ്ടായത് എന്നത് പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. മുസ്ലിം സമുദായത്തിലെ അഗതികളും അനാഥരും നിരാലംബരുമായ പാവങ്ങൾക്ക് അത്താണിയാകേണ്ട വഖഫ് ബോർഡും അതിലെ കോടാനുകോടികളും മാഫിയകളുടെ കൂത്തരങ്ങായി മാറുന്നത് ഏറെ വേദനിപ്പിക്കുന്നതാണ്. മനുഷ്യത്വരഹിതവും മതവിരുദ്ധവുമായ ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരിൽ സമുദായത്തിൽ നിന്ന് തന്നെ ശക്തമായ പ്രതിരോധം ഉയർന്ന് വരേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP