Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബർ വില സ്ഥിരതാ പദ്ധതി അട്ടിമറിക്കാൻ ആസൂത്രിതനീക്കം; മുഖ്യമന്ത്രി ഇടപെടണം: ഇൻഫാം

സ്വന്തം ലേഖകൻ

കോട്ടയം: ചെറുകിട കർഷകർക്ക് ആശ്വാസമായിരുന്ന സംസ്ഥാന സർക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി അട്ടിമറിക്കാൻ ആസൂത്രിതനീക്കം അണിയറയിലൊരുങ്ങുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ഏപ്രിൽ മുതൽ വിലസ്ഥിരതാപദ്ധതി പ്രകാരമുള്ള തുകയൊന്നും കർഷകർക്ക് കിട്ടിയിട്ടില്ല. ജൂൺ മുതൽ കമ്പ്യൂട്ടർ സാങ്കേതിക പ്രശ്നം മൂലം ബില്ലുകൾ അപ്ലോഡ് ചെയ്യുവാൻ സാധിക്കുന്നുമില്ല. 5 മാസക്കാലമായിട്ടും കെൽട്രോണിന്റെ നിയന്ത്രണത്തിലുള്ള സൈറ്റ് പ്രവർത്തനക്ഷമമാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സാധിക്കാത്തത് വൻ വീഴ്ചയാണ്. സർക്കാരും റബർബോർഡും ഇക്കാര്യത്തിൽ ഒളിച്ചോട്ടം നടത്തുന്നത് ദുഃഖകരമാണ്.

രാജ്യാന്തര വിലയേക്കാൾ ഉയർന്നവില നിലവിൽ ആഭ്യന്തരവിപണിയിൽ റബറിന് കിട്ടണമെന്നിരിക്കെ ലഭ്യമാക്കാതിരിക്കുന്നതിന്റെ പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. വ്യവസായികളും വൻകിട വ്യാപാരികളും റബർ ബോർഡ് ഉന്നതരും ഉദ്യോഗസ്ഥരും ചേർന്ന ലോബി കർഷകനെ ദ്രോഹിച്ച് റബർകൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിക്കുന്നത് ഭാവിയിൽ ബോർഡിന്റെ നിലനിൽപ്പുപോലും ചോദ്യം ചെയ്യപ്പെടും. 2015ൽ ആരംഭിച്ച വിലസ്ഥിരതാപദ്ധതിക്കുശേഷം ഇക്കാലത്തിനിടയിൽ ഒരു ദിവസം മാത്രമാണ് റബറിന് 152 രൂപ വിപണിയിലുണ്ടായത്. രാജ്യാന്തരവില ഉയർന്നിട്ടും ഇറക്കുമതിച്ചുങ്കം കൂട്ടിയുള്ള ആഭ്യന്തരവില കർഷകന് ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരും റബർബോർഡും പരാജയപ്പെടുകമാത്രമല്ല ഗുണനിലവാരമില്ലാത്ത റബർ കുറഞ്ഞവിലയിൽ അനിയന്ത്രിതമായി ഇറക്കുമതിക്ക് ഒത്താശചെയ്യുന്നതും കർഷകർ തിരിച്ചറിയുന്നു. വിലസ്ഥിരതാപദ്ധതി നിലച്ചാൽ കർഷകർ മാത്രമല്ല വ്യാപാരികളും പ്രതിസന്ധിയിലാകും. കോവിഡ് 19ന്റെ മറവിൽ റബർ ഉല്പന്നങ്ങളുടെ ഉല്പാദനം കുറഞ്ഞുവെന്ന വാദം ശരിയല്ല. പിന്നെ എന്തുകൊണ്ട് അസംസ്‌കൃത റബറിന്റെ ഇറക്കുമതി ഉയരുന്നുവെന്ന് റബർബോർഡ് വ്യക്തമാക്കണമെന്ന് വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP