Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാർ റമിജിയോസ് ഇഞ്ചനാനിയിൽ

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാർ റമിജിയോസ് ഇഞ്ചനാനിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്തുകൊലപ്പെടുത്തിയ യുവ കർഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റമിജിയോസ് ഇഞ്ചനാനിയിൽ. കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാർ ഇഞ്ചനാനിയിൽ പറഞ്ഞു. വനപാലകർക്കെതിരെ വ്യക്തമായ തെളിവ് പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് വനംവകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി. സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കുറ്റക്കാരായ വനപാലകരെ സംരക്ഷിക്കുന്ന നയമാണ് സർക്കാരിന്റേതെങ്കിൽ കർഷകപ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. ഇനിയൊരു കർഷകനും ഈയവസ്ഥ ഉണ്ടാകാൻ പാടില്ല. വന്യമൃഗങ്ങളേയും മനുഷ്യമൃഗങ്ങളേയും നേരിടേണ്ട ദുർവിധി കർഷകർക്കല്ലാതെ മറ്റാർക്കുമില്ലെന്നും കർഷകരെ സംരക്ഷിക്കാതെ കേരളമണ്ണിൽ കാർഷിക വളർച്ചയുണ്ടാകില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവീനർ ജോയി കണ്ണൻചിറ യുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷൻ മാർ സാമുവൽ ഐറാനിയോസ്, മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കൺവീനർ ബിജു കെ വി, സംസ്ഥാന ജനറൽ കൺവീനർ അഡ്വക്കറ്റ് ബിനോയ് തോമസ്, കുടപ്പന പള്ളിവികാരി ബസലേൽ റംബാൻ, നേതാക്കളായ ബാബു പുതുപ്പറമ്പിൽ, ഔസേപ്പച്ചൻ ചെറുകാട്, ജിജി പേരകശ്ശേരി, ഷിനോയ് അടയ്ക്കാ പാറ, വർഗീസ് മാത്യു നെല്ലിക്കൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP