Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ബജറ്റുകളിൽ കർഷകരെ അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകും: ഇൻഫാം

സ്വന്തം ലേഖകൻ

കൊച്ചി: വരാൻപോകുന്ന കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ കർഷകരെ അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽതിരിച്ചടിയുണ്ടാകുമെന്നും കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ എന്തൊക്കെ നടപ്പിലാക്കിയെന്ന് സർക്കാരുകൾധവളപത്രമിറക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ബജറ്റുപ്രസംഗങ്ങളിലെ കഥകളിലും കവിതകളിലും പൊള്ളയായ വാഗ്ദാനങ്ങളിലും ജനങ്ങൾക്ക് വിശ്വാസംനഷ്ടപ്പെട്ടു. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത മൈതാന പ്രസംഗങ്ങളുടെ നിലവാരത്തിലേയ്ക്ക്സർക്കാർ ബജറ്റുകൾ തരംതാഴുന്നത് ദുഃഖകരമാണ്. രാജ്യത്തെയും സംസ്ഥാനത്തെയും സമ്പദ്ഘടന തകർന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. കാർഷികമേഖലയുടെ വൻതകർച്ച തുടരുന്നു. കർഷക ആത്മഹത്യകൾപെരുകുന്നു. വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു. ദേശീയ സംസ്ഥാന വളർച്ചാനിരക്കുകളിൽ വൻ ഇടിവും നേരിടുന്നു.

Stories you may Like

സംസ്ഥാന സർക്കാരിന്റെ കടക്കെണി ഓരോ വർഷവും കുതിക്കുക മാത്രമല്ല പ്രളയദുരിതാശ്വാസത്തിനുംപുനർനിർമ്മിതിക്കുമായി വിദേശ ഏജൻസികളിൽ നിന്ന് കടംവാങ്ങിയ തുകപോലും ഉദ്യോഗസ്ഥർക്കുംജനപ്രതിനിധികൾക്കും ശമ്പളത്തിനും ധൂർത്തിനുമായി വകമാറ്റപ്പെട്ടു. വിവാദങ്ങൾ നിരന്തരം സൃഷ്ടിച്ച് ജനകീയവിഷയങ്ങളിൽനിന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഒളിച്ചോടുവാൻ ശ്രമിക്കുമ്പോഴാണ് ഈ വർഷത്തെ
ബജറ്റവതരണമെന്നത് ഏറെ പ്രസക്തമാണ്. കാർഷികമേഖലയെ പുനർജീവിപ്പിക്കാതെ ഇന്ത്യയിലെയും കേരളത്തിലെയുംസമ്പദ്ഘടനയ്ക്ക് വളർച്ചയുണ്ടാകില്ല. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിളമാറ്റകൃഷിക്കുംകാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ പൊളിച്ചെഴുത്തിനും പ്ലാന്റേഷൻ നിയമങ്ങളിൽ ഭേദഗതിക്കും വനനിയമങ്ങളിൽ തിരുത്തലിനുംകൃഷിക്കാരന്റെയും കൃഷിയുടെയും സംരക്ഷണത്തിനും സർക്കാർ തയ്യാറാകണം.

ഭൂനികുതി വർദ്ധിപ്പിച്ചും കൃഷിഭൂമിയുടെ അടിസ്ഥാനവില ഉയർത്തി ക്രയവിക്രയങ്ങൾ നിശ്ചലമാക്കിയുംഅസംഘടിത കർഷകരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. നിലവിലുള്ള പെൻഷൻ സമ്പ്രദായത്തിൽസമ്പൂർണ്ണ പൊളിച്ചെഴുത്തു നടത്തി സാർവ്വത്രിക പെൻഷൻ നടപ്പിലാക്കുവാനുള്ള നിർദ്ദേശങ്ങളുണ്ടാകണം. കഴിഞ്ഞ ബജറ്റുകളിലെ
നിർദ്ദേശങ്ങൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങിയെന്ന യാഥാർത്ഥ്യം പൊതുസമൂഹം തിരിച്ചറിയുന്നുവെന്നുംവരാൻപോകുന്ന തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ വേണ്ടിയുള്ള ആയുധം മാത്രമായി ബജറ്റിനെസംസ്ഥാന സർക്കാർ വകമാറ്റരുതെന്നും കാർഷികമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വ്യക്തവും
പ്രായോഗികവുമായ നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP