Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹൻ റോയി 'മിസ്സിസ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 ന്റെ ' ബ്രാൻഡ് അംബാസഡർ

ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹൻ റോയി 'മിസ്സിസ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 ന്റെ ' ബ്രാൻഡ് അംബാസഡർ

സ്വന്തം ലേഖകൻ

'കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 'ന്റെ ബ്രാൻഡ് അംബാസഡറായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഇന്റീരിയേഴ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ അഭിനി സോഹൻ റോയിയെ തിരഞ്ഞെടുത്തു. പ്രമുഖ ഇന്ത്യൻ ഫാഷൻ കൊറിയോഗ്രാഫറും ദാലു ഫാഷൻ ഫാക്ടറിയുടെ ഉടമയുമായ ദാലു കൃഷ്ണദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ചലച്ചിത്ര നിർമ്മാണം, ടെലിവിഷൻ, ബിസ് ടിവി നെറ്റ്‌വർക്കിന്റെ പ്രൊഡ്യൂസർ, ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ മേഖലകളിലെല്ലാം സജീവമാണ് അഭിനി. ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ (ഐ എഫ് പി എൽ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അഭിനി കലയിലും വ്യവസായത്തിലും പ്രാവീണ്യമുള്ള വേറിട്ട ഒരു വ്യക്തിത്വം എന്ന നിലയിൽ ഈ സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡറാകാൻ അവരെ ക്ഷണിക്കുകയായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.

ചെറുപ്പം മുതലേ ഡിസൈനുകളോട് ഉണ്ടായിരുന്ന പ്രതിപത്തിയുണ്ടായിരുന്ന അഭിനി, 2020 ഫെബ്രുവരി 14 ന് ചെന്നൈയിൽ വെച്ച് നടത്തിയ ഐ എഫ് പി എൽ മൂന്നാം സീസണ് സ്വയം തിരഞ്ഞെടുത്ത ഫാഷൻ വസ്ത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ഭാരതത്തിന്റെ തനത് നെയ്ത്ത് രീതികളുടെ പ്രൌഢഗംഭീരമായ പാരമ്പര്യവും, അത് ഫാഷൻ മേഖലയ്ക്ക് നൽകിയ സംഭാവനകളും പരിഗണിച്ച്, ഐ എഫ് പി എൽ മൂന്നാം സീസണ് ' എ വാക്ക് ഫോർ എ കോസ് ' എന്ന തീം നൽകിയത് ഭാരതത്തിന്റെ ഈ തനത് നെയ്ത്ത് വ്യവസായമേഖലയ്ക്ക് അർഹമായ പ്രചാരം നൽകുന്നതിനും വളരെ സഹായിച്ചു. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി.ഇ.ഓ. ആയ സോഹൻ റോയിയുടെ സഹധർമ്മിണി കൂടിയാണ് അഭിനി.

ലോകം മുഴുവൻ സഞ്ചരിച്ച് വിവിധ രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും വസ്ത്രധാരണ രീതികളുടെ വൈവിധ്യങ്ങൾ സ്വാംശീകരിച്ചെടുത്തുകൊണ്ട് നടത്തിയ ഈ പ്രദർശനത്തിൽ, അവർ അവതരിപ്പിച്ച ഡിസൈനുകൾക്ക് വളരെ വലിയ അനുമോദനങ്ങളാണ് ലഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ആയി നടത്തപ്പെടുന്ന ഈ സൗന്ദര്യ മത്സരത്തിലൂടെ, വിവാഹിതരായ നിരവധി സ്ത്രീകൾക്ക് ഫാഷനുമായി ബന്ധപ്പെട്ട അവരുടെ വളരെ നാളത്തെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി കൊടുക്കുക എന്ന ദൗത്യമാണ് താൻ നിർവഹിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ദാലു അറിയിച്ചു.

ദാലു ഫാഷൻ ഫാക്ടറിയുടെ 'മിസ്സിസ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 ' , സ്ത്രീകളെ വിവാഹത്തിനുശേഷവും അവരുടെ ഫാഷൻ സ്വപ്നങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. ഡാലു ഫാഷൻ ഫാക്ടറി അവതരിപ്പിച്ച വെർച്വൽ സൗന്ദര്യമത്സരം മിസ്റ്റർ & മിസ്സ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 , മികച്ച ലോക സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒന്നായിരിക്കും എന്നാണ് സംഘാടകർ കണക്കാക്കുന്നത്. താത്പര്യമുള്ള സ്ത്രീകൾ, 9995291089 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP