Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ റബ്ബർമീറ്റ് ഓഗസ്റ്റ്30, 31 തീയതികളിൽ കൊച്ചിയിൽ; രജിസ്‌ട്രേഷൻ ആരംഭിച്ചു

ബ്ബർബോർഡും റബ്ബർമേഖലയിലെ പ്രമുഖസംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാറബ്ബർമീറ്റിൽ (ഐ.ആർ.എം. 2018) പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ രകൊച്ചിയിൽവെച്ച് ഓഗസ്റ്റ് 30, 31 തീയതികളിൽജിസ്റ്റർ ചെയ്യാം. കൊച്ചിയിൽവെച്ച് ഓഗസ്റ്റ് 30, 31 തീയതികളിൽ, ഹോട്ടൽ ഗ്രാന്റ് ഹയാത്ത് ആൻഡ് ലുലു കൺവെൻഷൻ സെന്ററിൽ വച്ചാണ്ഇന്ത്യാറബ്ബർമീറ്റ് നടക്കുക.

റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന സമ്മേളനങ്ങളിൽ നാലാമത്തേതാണ് ഇത്.ഇന്ത്യാ റബ്ബർ മീറ്റിൽ പങ്കെടുക്കുന്നതിന് 18 ശതമാനം ജി.എസ്.റ്റി. (1800 രൂപ) ഉൾപ്പെടെ 11,800രുപയാണ് ഫീസ്. എന്നാൽ ജൂലൈ 31ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർ 8850 രൂപ (18 ശതമാനം ജി.എസ്.റ്റി.ഉൾപ്പെടെ) അടച്ചാൽ മതിയാകും. രജിസേ്ട്രഷൻ ഫീസ് www.indiarubbermeet.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായോ സെക്രട്ടറി, ഇന്ത്യാ റബ്ബർ മീറ്റ് 2018, റബ്ബർബോർഡ്, കോട്ടയം 2 എന്ന വിലാസത്തിൽ ഡിമന്റ്
ഡ്രാഫ്റ്റായോ അടയ്ക്കാവുന്നതാണ്.

ചെറുകിട റബ്ബർകർഷകർ ജി.എസ്.റ്റി. ഉൾപ്പെടെ 4130 രൂപ മാത്രം അടച്ചാൽ മതി . എന്നാൽ ഈആനുകൂല്യം ആദ്യം രജിസ്റ്റർ ചെയ്യുന്ന, റബ്ബർബോർഡ് സർട്ടിഫൈ ചെയ്ത, 200 കർഷകർക്ക് മാത്രമേ ലഭിക്കൂ.റബ്ബർകർഷകർ അതത് റീജിയണൽ ഓഫീസുകളിൽ വേണം പണമടയ്ക്കാൻ. കർഷകർ കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തറബ്ബർബോർഡ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.റ്റുവേർഡ്‌സ് എ സസ്‌റ്റൈനബിൾ റബ്ബർവാല്യൂ ചെയിൻ
എന്നതാണ് ഐ.ആർ.എം. 2018-ന്റെ വിഷയം. റബ്ബർരംഗത്തെ പുതിയ പ്രവണതകൾ, റബ്ബർമേഖല നേരിടുന്ന വെല്ലുവിളികൾ,മേഖലയുടെ നിലനിൽപിനും വികസനത്തിനും ആവശ്യമായ തന്ത്രങ്ങൾ മെനയൽ എന്നിങ്ങനെ റബ്ബർമേഖലയുമായി ബന്ധപ്പെട്ട വിവിധ
വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. റബ്ബർമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച്‌രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധർ സംസാരിക്കും.

വിവിധവിഷയങ്ങളെ ആസ്പദമാക്കി പാനൽചർച്ചകളും ഉണ്ടായിരിക്കും. റബ്ബർരംഗത്തെ എല്ലാവിഭാഗങ്ങളും മാധ്യമങ്ങളും റബ്ബർബോർഡും പങ്കെടുക്കുന്നഇത്തരമൊരു വാർഷികസമ്മേളനം വിവിധവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതൽമെച്ചപ്പെടുന്നതിനും അതുവഴികൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാഹചര്യമൊരുക്കും.ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 700-ൽ അധികം പ്രതിനിധികൾ ഐ.ആർ.എം. 2018-ൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP