Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓണത്തിന് മുമ്പ് എല്ലാവർക്കും വാക്സിൻ : ജില്ലാ ഭരണകൂടവുമായി കൈകോർത്ത് ഐ.എം.എ

ഓണത്തിന് മുമ്പ് എല്ലാവർക്കും വാക്സിൻ : ജില്ലാ ഭരണകൂടവുമായി കൈകോർത്ത് ഐ.എം.എ

സ്വന്തം ലേഖകൻ

കൊച്ചി : ഓണത്തിന് മുമ്പ് 18 വയസ്സിന് മുകളിൽ പ്രായമുള്ള ജില്ലയിലെ മുഴുവൻ പേർക്കും കോവിഡ് വാക്സിനേഷൻ നൽകാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ ഐ.എം.എ ഘടകങ്ങളും ഇതിനായി സഹകരണം വാഗ്ദാനം ചെയ്തു. എറണാകുളം ജില്ലയെ സെപ്റ്റംബർ മാസത്തിനുള്ളിൽ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകി സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ഇതിനായി ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളുടെയും കൈവശമുള്ള വാക്സിൻ ഇതിനായി പ്രയോജനപ്പെടുത്തും.സ്പോൺസർമാരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. കോർപറേറ്റ് സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണവും ഇതിനായി ഉറപ്പാക്കും. ഇതിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷനും സാധ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന വാക്സിനേഷൻ ക്യാമ്പുകൾക്കും ഐ.എം.എ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തോടൊപ്പം സ്വകാര്യ ആശുപത്രി അധികൃതർ കോർപറേറ്റ് പ്രതിനിധികൾ സന്നദ്ധ സംഘടനകൾ സ്പോൺസർമാർ തുടങ്ങിയവരുമായി ഐ.എം.എ പ്രതിനിധികൾ തുടർചർച്ചകൾ നടത്തുമെന്ന് ഐ.ഐ.എ കോവിഡ് നോഡൽ ഓഫീസർ ഡോ.എം.ഐ. ജുനൈദ് റഹ്‌മാൻ അറിയിച്ചു.

താഴെ പറയുന്ന ജില്ലയിലെ 57 സ്വകാര്യ ആശുപത്രികളിലാണ് വാക്സിൻ ലഭിക്കുക. ഫ്യൂച്ചർ എയ്സ് ഹോസ്പിറ്റൽ ഇടപ്പള്ളി, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ കച്ചേരിപ്പടി എറണാകുളം, അമൃത ഇടപ്പള്ളി, എ.പി.വർക്കി മിഷൻ , അപ്പോളോ അഡ്ലക്സ്, ആസ്റ്റർ മെഡ്സിറ്റി, ബി & ബി മെമോറിയൽ, ഭാരത് റൂറൽ, സിറ്റി ഹോസ്പിറ്റൽ, കൊച്ചിൻ കോ.ഓപ്പറേറ്റീവ്, ദേവി, ഡോൺബോസ്‌കോ, ഗൗതം, ഗൗരിലക്ഷ്മി മെഡിക്കൽ സെന്റർ, ജെ.എംപി, കാരോത്തുകുഴി, കെ.ജി ഹോസ്പിറ്റൽ, കിൻഡർ, കൃഷ്ണ, ലക്ഷ്മി (ആലുവ,എറണാകുളം,തൃപ്പുണിത്തുറ)ലിസി, ലിറ്റിൽ ഫ്ളവർ, ലൂർദ്ദ്, മഡോണ, എം.എ.ജി.എ, എം.എ.ജെ, മെഡിക്കൽ ട്രസ്റ്റ്, എം.ഒ.എസ്.സി.നെടുംചാലിൽ, പി.എസ്.മിഷൻ, രാജഗിരി, റിനൈ മെഡിസിറ്റി, സബൈൻ ഹോസ്പിറ്റൽ, സംഗീത്, സാൻജോ, സ്പെഷ്യലിസ്റ്റ്, സെന്റ് ജോസഫ് മഞ്ഞുമ്മൽ, സൺറൈസ്, തൃക്കാക്കര മുനിസിപ്പൽ കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, വി.ജി.സറഫ്, വിജയകുമാരമേനോൻ ഹോസ്പിറ്റൽ, വിമല, വി.പി.എസ് ലേക്ക്ഷോർ, വെൽകെയർ, എം.സി.എസ്.എസ് മുവാറ്റുപുഴ, ജിഷി ഹോസ്പിറ്റൽ,സെന്റ് ജോർജസ് മെഡിക്കൽ മിഷൻ കരിങ്ങാച്ചിറ, ജേക്കബ്സ് ഹോസ്പിറ്റൽ, നിർമ്മല മെഡിക്കൽ സെന്റർ, ചാരിസ് മെഡിക്കൽ മിഷൻ, എം.ബി.എം.എം., ധർമ്മഗിരി, മിഡ്ടൗൺ മെഡിക്കൽ സെന്റർ, ചൈതന്യ നോർത്ത് പറവൂർ, കെ.എം.കെ ഹോസ്പിറ്റൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP