Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎൽ 14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് കൂട്ടായ്മാ ഇഫ്താർ സംഗമം ;വിശിഷ്ടാഥിതിയായി മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും

കെഎൽ 14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് കൂട്ടായ്മാ ഇഫ്താർ സംഗമം ;വിശിഷ്ടാഥിതിയായി മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും

ജാഫർ കാഞ്ഞിരായിൽ

കാസർകോട് ജില്ലയിലെ പ്രതിഭാധനരായ ഫുട്ബോൾ താരങ്ങളും , ഫുട്ബോൾ പ്രേമികളും ,ഫുട്ബോൾ എഴുത്തുകാരും ഉൾപെടുന്ന കൂട്ടായ്മയായ കെഎൽ14 കെഎസ്ഡി എഫ്സിവാട്ട്സ്ആപ്പ് കൂട്ടായ്മാ റമളാൻ 25 | ജൂൺ 10 ഞാറാഴ്‌ച്ച ഒരുക്കുന്ന ഇഫ്താർസംഗമ വേദിയിലെ വിശിഷ്ടാഥിതിയായി മുൻ കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും.

പള്ളിക്കര ബീച്ച് റോഡിലുള്ളഎംയുഎച്ച് പാർട്ടി ഹാളിൽ വച്ചാണ് ഇഫ്താർ സംഗമവും പഴയകാല ഫുട്‌ബോൾ പ്രതിഭകളെആദരിക്കൽ ചടങ്ങും നടക്കുന്നത്. സംഗമ വേദി ദേശീയ ഫുട്ബോൾ താരം മുഹമ്മദ് റാഫിഉദ്ഘാടനം ചെയ്യും, പഴയകാല താരങ്ങൾക്കുള്ള സ്നേഹാദരം മെട്രോ ഹാജി താരങ്ങൾക്ക്‌സമർപ്പിക്കും. റഫറീസ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം പിഎംഎ റഹ്മാൻ , ദേശീയഫുട്ബോൾ താരം മുഹമ്മദ് റാഫി , കേരളാ ഫുട്ബോൾ ടീം മാനേജർ പിസി ആസിഫ് , മുൻദേശീയ ഫുട്ബോൾ താരം എം സുരേഷ് , ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി റഫീഖ്പടന്ന , പഴയകാല ഫുട്ബോൾ താരങ്ങളായ ഗംഗൻ പള്ളിക്കര, എച്ച്എ ഖാലിദ് , അൻവർമൊഗ്രാൽ , ഫുട്ബോൾ അനൗൺസർ അബ്ബാസ് മൗവ്വൽ , ഫുട്ബോൾ സംഘാടകൻ കരീം കപ്പണക്കൽഎന്നിവരെയാണ് ചടങ്ങിൽ സ്നേഹാദരം നൽകി ആദരിക്കുന്നത്.

ചന്ദ്രികാ സ്പോർട്സ്‌ലേഖകൻ കമാൽ വരദൂർ മുഖ്യാതിഥിയായി ചടങ്ങിൽ സംബന്ധിക്കും. ഇഫ്താർ സംഗമത്തിന്റെനടത്തിപ്പിനായി വിപുലമായ പ്രോഗ്രാം കമ്മിറ്റി തന്നെ റഷീദ് റത്തു ചിത്താരി ,ശാഹുൽ പള്ളിക്കര , ശിഹാബ് ഉക്കു , കരീം കപ്പണക്കൽ , എസ്‌കെ ഫിറോസ് ,
ഖുൽബുദ്ധീൻ പാലായി , സലീം പള്ളിക്കര , ജാഫർ കാഞ്ഞിരായിൽ എന്നിവരുടെനേതൃത്വത്തിൽ നടന്ന് വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP