Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കെഎൽ 14 കെഎസ്ഡി എഫ്സി ഇഫ്താർ സംഗമവും സ്നേഹോപഹാര സമർപണവും സംഘടിപ്പിച്ചു

കെഎൽ 14 കെഎസ്ഡി എഫ്സി ഇഫ്താർ സംഗമവും സ്നേഹോപഹാര സമർപണവും സംഘടിപ്പിച്ചു

ജാതിമത വർണഭാഷാ നിറ ഭേദമന്യേ സകലരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കായികവിസ്മയമായ കാൽപന്തുകളിയെ നെഞ്ചിലേറ്റിയ കാസർകോട് ജില്ലയിലെ ഫുട്ബോൾഭ്രാന്തന്മാരുടെ കൂട്ടായ്മാ കെഎൽ 14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌സംഘടിപ്പിച്ച ഇഫ്താർ സംഗമവും ഫുട്ബോളുമായി ബന്ധപ്പെട്ട് മികവ് തെളിയിച്ചവർക്കുള്ള സ്നേഹോപഹാര സമർപ്പണവും ജൂൺ പത്തിന് വൈകുന്നേരം പള്ളിക്കരഎംയുഎച്ച് പാർട്ടി ഹാളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് അരങ്ങേറി

ഗ്രൂപ്പ് മെമ്പർ ഖുൽബുദ്ധീൻ പാലായി യുടെ സ്വഗത പ്രഭാഷണത്തോടെ തുടങ്ങിയ സ്നേഹോപഹാര സമർപണ സദസ്സ് ഗ്രൂപ്പ് മെമ്പർ ജാഫർ കാഞ്ഞിരായിലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ സൂപർ ലീഗ് താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ പ്രേമികളെകൊണ്ട് നിറഞ്ഞ അതിഗംഭീരമായ സദസ്സിനെ അഭിമുഖീകരിച്ച് കേരളാ ഫുട്ബോൾ ടീം മാനേജർപിസി ആസിഫ് , ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി റഫീഖ് പടന്ന , സന്തോഷ്‌ട്രോഫി താരം രാഹുൽ കെപി തുടങ്ങിയവർ സംസാരിച്ചു.

ഫുട്ബോൾ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ താരങ്ങളെകെഎൽ 14 കെഎസ്ഡി എഫ്സി യുടെ സ്നേഹോപഹാരം നൽകി ഇഫ്താർ സംഗമ വേദിയിൽ വെച്ചുആദരിച്ചു. മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും ജീവകാരുണ്യപൊതുപ്രവർത്തന മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ മെട്രോ മുഹമ്മദ് ഹാജിയാണ്
സ്നേഹോപഹാരം താരങ്ങൾക്കായി സമർപ്പിച്ചത്.

കേരളാ സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ റഫറി പിഎംഎ റഹ്മാൻ , ഐഎസ്എൽ താരംമുഹമ്മദ് റാഫി , കേരളാ ഫുട്ബോൾ ടീം മാനേജർ പിസി ആസിഫ് , സന്തോഷ് ട്രോഫി താരംരാഹുൽ കെപി , ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി റഫീഖ് പടന്ന , മലബാർ
സെവൻസ് ഫുട്ബോൾ മൈതാനിയിലെ പഴയ കാല താരം ഗംഗൻ പള്ളിക്കര , ഹസ്സൻ യാഫാ ,പഴയകാല ഗോൾകീപ്പർ അൻവർ മൊഗ്രാൽ , മൊഗ്രാൽ ബ്രദേർസിന്റെ കരുത്തനായ സ്റ്റോപ്പർബാക്ക് എച്ച് ഖാലിദ് , കേരളാ ഫുട്ബോൾ സംസ്ഥാന ജൂനിയർ താരം ആദിൽ അബ്ദുല്ല ,കാഞ്ഞങ്ങാട്ടെ കായിക സുൽത്താൻ കരീം കപ്പണക്കൽ , ഏതൊരു പ്രോഗ്രാമിനെയും തന്റെ
സ്വതസിദ്ധമായ ശബ്ദ മധുരിമയും വാക് ചാതുര്യവും കൊണ്ട് സകലരെയും കൈയിലെടുത്ത്പ്രാഗ്രാമിനെ വിജയത്തിലേറ്റുന്നതിൽ നിസ്തുലമായ പങ്ക് അറിയിക്കുന്ന അനൗൺസർഅബ്ബാസ് മൗവ്വൽ എന്നീ പ്രമുഖ വ്യക്തിത്വങ്ങളെയാണ് സദസ്സിൽ സ്നേഹോപഹാരം നൽകി
ആദരിച്ചത് .

കൂടാതെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളും ഗ്രൂപ്പ് മെമ്പർമാരുമായപഴയകാല ഗോൾകീപ്പറും നിലവിൽ റഫറിയുമായി നാട്ടിൻപുറത്തെ കളിമൈതാനങ്ങളുടെനിയന്ത്രകരുമായ റഫീഖ് ഹദ്ദാദ് , റാഷിദ് ചിത്താരി , റഹീം ഹദ്ദാദ് വളർന്ന്‌വരുന്ന അനൗൺസറും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ശാഹുൽ പള്ളിക്കര ,നവമാധ്യമങ്ങളിൽ ഫുട്ബോളിനെ കീറിമുറിച്ച് അവതരിക്കുന്നതിൽ അഗ്രഗണ്യനായഫുട്ബോൾ എഴുത്തുകാരൻ ജാഫർ കാഞ്ഞിരായിൽ എന്നിവരെയും സ്നേഹോപഹാരം നൽകിആദരിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും ഏല്ലായിടത്തും ഓടിനടന്ന്‌വളരെ ഭംഗിയായി ചെയ്ത് തീർത്ത പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബ് ഉക്കു ,വൈസ് കൺവീനർ എസ്‌കെ ഫിറോസ് എന്നിവരെയും സ്നേഹാദരം നൽകി ആദരിച്ചു. റഷ്യൻഫുട്ബോൾ ലോകകപ്പിന്റെ ഫൈനൽ മാമാങ്കം വലിയ സ്‌ക്രീനിൽ ഇതേ വേദിയിൽ വെച്ച് തന്നെസംഘടിപ്പിക്കാനും തീരുമാനിച്ചതായി ഗ്രൂപ്പ് അഡ്‌മിന്മാരായ റഷീദ് ചിത്താരിയുംശാഹുൽ പള്ളിക്കരയും വേദിയിൽ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP