Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കെഎൽ 14 കെഎസ്ഡി എഫ്സി ഇഫ്താർ സംഗമം ; ദേശീയ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും

കെഎൽ 14 കെഎസ്ഡി എഫ്സി ഇഫ്താർ സംഗമം ; ദേശീയ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും

ജാഫർ കാഞ്ഞിരായിൽ

കാൽപന്തുകളിയെന്ന കായിക വിസ്മയത്തെ ഇട നെഞ്ചിലേറ്റിയ കാസർകോടൻ ഫുട്‌ബോളിലെനിരവധി ഫുട്ബോൾ പ്രതിഭകളും | ഫുട്ബോൾ ഏഴുത്തുകാരും | ഫുട്ബോൾ ആരാധകരുംഉൾപെടുന്ന വലിയൊരു കൂട്ടായ്മയാണ് KL.14 KSD FC വാട്ട്സ്ആപ്പ് കൂട്ടായ്മാ. ഈവാട്ട്സ്ആപ്പ് കൂട്ടായ്മാ വിശുദ്ധ മാസത്തിന്റെ വിശുദ്ധി വിളിച്ചോതി റമളാൻ 25ജൂൺ 10 ന് പള്ളിക്കര ബീച്ച് റോഡിലുള്ള എംയുഎച്ച് പാർട്ടി ഹാളിൽ വെച്ച് അതിവിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കും.

സംഗമ വേദിയെ ധന്യമാക്കി ഗ്രൂപ്പ് അംഗങ്ങളും പഴയകാല ഫുട്ബോൾ താരങ്ങൾ അടക്കമുള്ളഒട്ടേറെ ഫുട്ബോൾ പ്രതിഭകൾ പങ്കെടുക്കും. സംഗമ വേദിയുടെ ഉദ്ഘാടനം ദേശീയ ഫുട്ബോൾ താരവും നിലവിൽ ചെന്നെയിൻ എഫ്സി യുടെ മുന്നേറ്റ നിരയിലെ പടക്കുതിരയുമായകാസർകോടിന്റെ മണിമൊഞ്ചൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് പഴയകാലഫുട്ബോൾ താരങ്ങൾ അടക്കമുള്ള പ്രതിഭകളെ ആദരിക്കും

ഇഫ്താർ സംഗമ വേദിയിൽ വെച്ച് ആദരിക്കുന്നവരെ കുറിച്ച്...
പിഎംഎ റഹ്മാൻ പള്ളിക്കര : -

കേരളത്തിലും പുറത്തുമായി ഒട്ടുമിക്ക ഫുട്ബോൾ ഗ്രൗണ്ടുകളിലും കഴിഞ്ഞ
മുപ്പത്തിരണ്ട് വർഷത്തിലധികമായി കളി നിയന്ത്രിച്ച് തഴക്കമുള്ള റഹ്മാൻ
പള്ളിക്കര നിലവിൽ കേരളാ സംസ്ഥാന റഫറീസ് അസോസിയേഷൻ അംഗം | കേരളാ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.2008-09 കാലയളവിലെ സംസ്ഥാന സെവൻസ് ഫുട്ബോൾ അസോസിയേഷൻ അവാർഡ് ജേതാവ് കൂടിയാണ്
പിഎംഎ റഹ്മാൻ പള്ളിക്കര.

പിസി ആസിഫ് : -

പഴയകാല മാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ താരവും മലബാർ സെവൻസ് ഫുട്ബോൾ മൈതാനങ്ങളെപതിറ്റാണ്ടുകളായി അടക്കീ ഭരിക്കുന്ന ബ്രദേർസ് മൊഗ്രാലിന്റെ കരുത്തനായ പഴയകാലതാരവും കൂടിയാണ് പിസി ആസിഫ്. നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റാണ്കൂടാതെ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം കേരളത്തിന് സന്തോഷ്ട്രോഫി സമ്മാനിച്ച കേരളാഫുട്ബോൾ ടീമിന്റെ മനേജറും കൂടിയാണ് കാസർഗോഡിന്റെ അഭിമാനമായ പിസി ആസിഫ്.

മുഹമ്മദ് റാഫി : -

കേരളാ ഫുട്‌ബോളിലെ ഗ്ലാമർ ക്ലബായ എസ്‌ബിറ്റി യിലൂടെ കളിക്കളത്തിലെത്തിയ റാഫിമഹീന്ദ്ര യൂണൈറ്റഡ് , ചർച്ചിൽ ബ്രദേർസ് , മുംബൈ ടൈഗേർസ് , അറ്റ്‌ലറ്റികോ ഡീകൊൽക്കത്ത , കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ഇന്ത്യയിലെ വമ്പൻ ക്ലബുകൾക്ക്‌വേണ്ടി മൈതാത്ത് ബൂട്ട് കെട്ടിയിട്ടുണ്ട്. 2009 ൽ ദേശീയ ടീമിലിടം നേടിയറാഫിക്ക് 2010 ലെ ബെസ്റ്റ് ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കുകയുംചെയ്തിട്ടിണ്ട്. 2009 -10 ഐലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 14 ഗോൾ നേട്ടത്തോടെഇന്ത്യയിലെ ഏതൊരു മുന്നേറ്റ നിര താരവും സീസണിൽ നേടുന്ന ഗോളുകളിൽ എന്നുംഎണ്ണപെടുന്ന മുൻനിരയിലെത്തിയിട്ടുണ്ട്.2010 ൽ അബുദാബി യിൽ നടന്ന കുവൈത്ത് ദേശീയടീമുമായുള്ള മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യൻ ടീമിന് വേണ്ടി കുവൈത്തിന്റെ ഗോൾവല ചലിപ്പിച്ചത് റാഫി മാത്രമായിരുന്നു. ുഹമ്മദ് റാഫി എന്ന അശ്വമേധം 2017 സീസൺമുതൽ ചെന്നെയിൻ എഫ്സി ക്ക് വേണ്ടിയാണ് ഇന്ത്യൻ സൂപർ ലീഗിൽ ബൂട്ടണിയുന്നത്.

എം സുരേഷ് : -

ഇന്ത്യൻ ഫുട്ബോളിലെ തന്നെ അറിയപ്പെടുന്ന പ്രതിരോധ നിരയിലെ താരമായിരുന്നു എട്ടുമ്മൽ സ്വദേശിയായ മുട്ടത്ത് സുരേഷ് , ഇന്ത്യൻ ഫുട്‌ബോളിലെ ഗ്ലാമർ ക്ലബായഈസ്റ്റ് ബംഗാൾ എഫ്സിയുടെ പ്രതിരോധ നിരയിൽ നീണ്ട പത്ത് വർഷമാണ് സുരേഷ് ബൂട്ട്‌കെട്ടിയത്. സന്തോഷ് ട്രോഫിയിലും കേരളത്തിന് വേണ്ടി ബൂട്ടണിയാൻസാധിച്ചിട്ടുണ്ട് . കോളേജിൽ പഠിക്കുന്ന കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിതാരം കൂടിയായിരുന്നു എം സുരേഷ് . ത്രശ്ശൂർ ജിംഖാന ക്ലബിലൂടെയാണ് സുരേഷ് സെവൻസ്ഫുട്ബോൾ മൈതാനങ്ങളെ കീഴടക്കിയത്. ഇപ്പോൾ കേരള സർക്കാറിന്റെ ആരോഗ്യ വകുപ്പിൽജോലി ചെയ്യുന്നതോടൊപ്പം തന്റെ നാട്ടിലെ പ്രതിഭാധനരായ വളർന്ന് വരുന്ന കായികപതിഭകൾക്ക് പരിശീലനവും ഇകെ നായനാർ അക്കാദമി വഴി പരീശീലനവും നൽകി വരുന്നു.

റഫീഖ് പടന്ന : -
ഒരു കാലത്തെ മലബാർ സെവൻസ് ഫുട്ബോൾ മൈതാനങ്ങളിലെ രാജാവ് കരുത്തനായ മുന്നേറ്റനിര താരം , ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരം ഐഎം വിജയനെ പോലെഫുട്ബോളിന്റെ വശ്യ സൗന്ദര്യം സെവൻസ് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിലൂടെ
വരച്ച് കാട്ടി തന്ന കാസർഗോഡൻ സെവൻസ് ഫുട്‌ബോളിന്റെ കറുത്ത മുത്ത് റഫീഖ് പടന്ന ,നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി യായി സേവനമനുഷ്ടിക്കുന്നു.

ഗംഗൻ പള്ളിക്കര : -

ഒരു കാലത്തെ മലബാർ സെവൻസിലെ മികച്ച താരങ്ങളായിരുന്ന ഗംഗാധരനും റഫീഖ് പടന്നയുംഒന്നിച്ചണിനിരന്നാൽ അത് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയും ഗരീഞ്ചയുംഒന്നിച്ചണിനിരന്ന് കളിച്ച മത്സരങ്ങൾ പോലെ കാണികൾക്ക് എന്നും ആവേശം
പകരുന്നതായിരുന്നു. പെലെ ഗരീഞ്ചാ കൂട്ട് കെട്ട് മാറ്റുരയ്ച്ച ഒരു മത്സരവും
എതിരാളികളോട് തോറ്റിട്ടില്ല എന്നത് ഫുട്ബോളിന്റെ ചരിത്രമാണ് അത്പോലെതന്നെയായിരുന്നു ഗംഗാധരൻ പള്ളിക്കരയും റഫീഖ് പടന്ന യും ഒത്തുരുമിച്ച് നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലെ പോരാട്ടങ്ങൾ . ഫുട്ബോളിൽ നിന്ന് വിരമിച്ചഗംഗാധരൻ ഇപ്പോൾ വളർന്ന് വരുന്ന കായിക പ്രതിഭകൾക്ക് കാൽപന്തുകളിയുടെ ചടുലതന്ത്രങ്ങൾ ഓതി കൊടുക്കുന്ന തിരക്കിലാണ് ഗംഗാധരന് കീഴിൽ വലിയൊരു കോച്ചിങ്ങ്
ക്യാമ്പ് തന്നെ തന്റെ സ്വദേശമായ നിലേശ്വരം പള്ളിക്കരയിൽ നടന്ന് വരുന്നു.


എച്ച് എ ഖാലിദ് : -

കാസർകോടൻ സെവൻസ് ഫുട്ബോളിലെ ഗ്ലാമർ ക്ലബ് മൊഗ്രാൽ ബ്രദേർസിന്റെ കരുത്തനായസ്റ്റോപ്പർ ബാക്ക് , ഇന്നും പ്രതിരോധ നിരയിലെ ഉരുക്ക് കോട്ടയായി വർത്തിക്കുന്നുപ്രായം തളർത്താത്ത ഈ പോരാളി

അൻവർ മൊഗ്രാൽ :-കാസർകോടൻ സെവൻസ് ഫുട്ബോളിലെ ഗ്ലാമർ ക്ലബ് മൊഗ്രാൽ ബ്രദേർസിന്റെ കരുത്തനായപഴയകാല ഗോൾകീപ്പർ

അബ്ബാസ് മൗവ്വൽ :

ശബ്ദ മധുരിമ കൊണ്ട് ഫുട്ബോൾ മൈതാനങ്ങളെ കീഴടക്കുന്ന അനൗൺസർ , ഗ്രൗണ്ടിനുംഗ്യാലറിക്കും തീപിടിക്കുന്ന കളിയായ ഫുട്‌ബോളിനെ തന്റെ വശ്യമായ അവതരണ ശൈലിയിലൂടെകാണികൾക്ക് മുന്നിൽ വിളിച്ചോതി അവതരിപ്പിക്കുന്ന ബഹുമുഖ പ്രതിഭ

കരീം കപ്പണക്കൽ : -

സംഘാടക മികവിലെ കാസർകോടിന്റെ സുൽത്താൻ , കായികതയെ വളർത്തുന്നതിൽ തന്റെതായരീതിയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന മികച്ച സംഘാടകൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP