Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളേയും വോഡഫോൺ റെഡിൽ സംയോജിപ്പിച്ച് വോഡഫോൺ ഐഡിയ

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളിൽ ഒന്നായ വോഡഫോൺ ഐഡിയ തങ്ങളുടെ പോസ്റ്റ്പെയ്ഡ് സംയോജനം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു കൊണ്ട് എല്ലാ ഐഡിയ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളേയും വോഡഫോൺ റെഡിന്റെ കുടക്കീഴിലാക്കി.

വോഡഫോൺ ഐഡിയയുടെ എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ഏകീകൃത ഉപഭോക്തൃ സേവനം, മെച്ചപ്പെടുത്തിയ ഡിജിറ്റൽ അനുഭവം തുടങ്ങിയ വോഡഫോൺ റെഡിന്റെ നേട്ടങ്ങളെല്ലാം പ്രയോജനപ്പെടുത്താം. ചെറുകിട, സ്ഥാപന ഉപഭോക്താക്കൾക്കെല്ലാം ഏകീകൃത പ്രക്രിയകൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടു വെപ്പു കൂടിയാണ് ഈ സംയോജനം.

ഐവിആർ. യുഎസ്എസ്ഡി, മൈവോഡഫോൺ ആപ്, വെബ്സൈറ്റ് തുടങ്ങിയവയിലെ മെനു ഓപ്ഷനുകളിലൂടെ സെൽഫ് സർവീസ് ചാനലുകൾ വഴി ഏകീകൃത ഉപഭോക്തൃ സേവനങ്ങളും ഇതിലൂടെ ലഭിക്കും. മുൻപുള്ള ഐഡിയ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് പ്രത്യേക സേവന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുമില്ല. റെഡ് ഫാമിലി വരിക്കാരാകാനും മുഴുവൻ കുടുംബത്തിനും ഒറ്റ ബിൽ നേടാനും വോഡഫോൺ പ്ലേ പ്രയോജനപ്പെടുത്താനും പ്രീമിയം ഉള്ളടക്കം അടക്കമുള്ള നിരവധി സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും.

ഒരു കമ്പനി, ഒരു നെറ്റ്‌വർക്ക് എന്ന തങ്ങളുടെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടു വെപ്പാണ് വോഡഫോൺ, ഐഡിയ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെ സംയോജനമെന്ന് ഇതു പ്രഖ്യാപിച്ചു കൊണ്ട് വോഡഫോൺ ഐഡിയ ചീഫ് ടെക്നോളജി ഓഫീസർ വിശാന്ത് വോറ ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിലെ ഏറ്റവും വലുതും വേഗതയേറിയതുമായ സംയോജനങ്ങളിലൊന്നാണിത്. തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

92 ശതമാനം ജില്ലകളിലും വോഡഫോൺ ഐഡിയ രണ്ട് ശക്തമായ നെറ്റ്‌വർക്കുകൾ വിജയകരമായി സംയോജിപ്പിച്ചു. ശേഷി വർദ്ധിപ്പിക്കുന്നതിനും 4ജി സേവനം വിപുലീകരിക്കുന്നതിനും പുതുയുഗ സാങ്കേതികവിദ്യകളായ എം-എംഐഎംഒ, ഡിഎസ്ആർ, ഹൈബ്രിഡ് ക്ലൗഡ്, ഓപ്പൺറാൻ എന്നിവ വിന്യസിച്ചു, ഇത് ഉയർന്ന ഉപഭോക്തൃ അനുഭവം ലഭ്യമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP