Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ആവശ്യമുള്ളവർക്ക് റീചാർജ് ലഭ്യമാക്കുന്നതിനായി വോഡഫോൺ ഐഡിയയുടെ റീചാർജ് ഫോർ ഗുഡ് പ്രോഗ്രം

സ്വന്തം ലേഖകൻ

കൊച്ചി: ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ഓൺ ലൈൻ റീചാർജ് ചെയ്യാൻ സാധിക്കാത്ത സുഹൃത്തുക്കളെ സഹായിക്കാൻ വോഡഫോൺ ഐഡിയ റീചാർജ് ഫോർ ഗുഡ് പ്രോഗ്രാം അവതരിപ്പിച്ചു. ഓൺലൈൻ റീചാർജിനായി ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്കും ഇത് എങ്ങനെ ചെയ്യണം എന്ന് അറിയാത്തവർക്കും സഹായം നൽകാൻ പദ്ധതി ഗുണകരമാകും. ഇത്തരത്തിൽ റീചാർജ് ചെയ്തു സഹായിക്കുന്ന നിലവിലെ വോഡഫോൺ, ഐഡിയ ഉപഭോക്താക്കൾക്ക് റീചാർജിന്റെ ആറു ശതമാനം വരെ കാഷ് ബാക്കും നൽകും.

മൈ വോഡഫോൺ ആപ്, മൈ ഐഡിയ ആപ് എന്നിവയിലൂടെ ഏതു വോഡഫോൺ, ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും റീചാർജ് ചെയ്തുകൊടുക്കാനാവും. റീചാർജ് മൂല്യമനുസരിച്ച് റീചാർജ് ചെയ്ത ഉപഭോക്താവിന് കാഷ് ബാക്ക് ലഭിക്കും. ഏപ്രിൽ 30 വരെ ഈ ആനുകൂല്യം ലഭ്യമാകും.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധി പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് റീചാർജിനായി പുറത്തു പോകാനാവാത്ത അവസ്ഥയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോൺ ഐഡിയ മാർക്കറ്റിങ് ഡയറക്ടർ അവിനീഷ് ഖോസ്ല പറഞ്ഞു. അനിശ്ചിതത്വത്തിന്റേതായ ഈ വേളയിൽ ഒരു ടെലികോം കമ്പനി എന്ന നിലയിൽ തടസമില്ലാത്ത കണക്ടിവിററി ലഭ്യമാക്കുവാൻ തങ്ങൾ സ്ഥിരമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP