Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിഐസിഐ ബാങ്ക് വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിനു 10 ലക്ഷം ഉപയോക്താക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് ബാങ്കിങ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി വീട്ടിലിരുന്ന് ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്ന വാട്ട്സ്ആപ്പ് ബാങ്കിങ് പ്ലാറ്റ്ഫോം മൂന്നു മാസം മുമ്പാണ് ബാങ്ക് പുറത്തിറക്കിയത്.

സേവിങ്സ് അക്കൗണ്ട് ബാലൻസ്, ഒടുവിലത്തെ മൂന്ന് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പരിധി, മുൻകൂർ അനുമതിയുള്ള തത്സമയ വായ്പ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയ ഇടപാടുകളെല്ലാം വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോം വഴി ഇടപാടുകാർക്ക് നിർവഹിക്കാം. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കൽ, സമീപത്തെ അത്യാവശ്യ വസ്തു സ്റ്റോറുകൾ, ലോൺ മോറട്ടോറിയം സേവനം തുടങ്ങിയവെയല്ലാം അടുത്തകാലത്ത് ഈ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വിദേശ ഇന്ത്യക്കാരായ ഇടപാടുകാർക്കും ഈ സേവനങ്ങൾ ബാങ്ക് നൽകിയിട്ടുണ്ട്.

അടുത്ത മൂന്നു മാസത്തിൽ ഇടപാടുകാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്ണർഷിപ്പ് ഹെഡ് ബിജിത് ഭാസ്‌കർ അറിയിച്ചു. ദൈനംദിന ജീവിതത്തിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്ന സാഹചര്യത്തിൽ വാട്ട്സ്ആപ്പ് ബാങ്കിങ് ഇടപാടുകാർക്ക് വളരെയധികം സൗകര്യമാണൊരുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാങ്കിന്റെ വാട്ട്സ്ആപ്പ് ബാങ്കിങ് സേവനങ്ങൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ സാധിക്കും. ബാങ്കിന്റെ 86400 86400 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് സന്ദേശം അയയ്ക്കുക. ബാങ്ക് ലഭ്യമായ സേവനങ്ങൾ എന്തൊക്കെയാണെന്നു മറുപടി നൽകും. ഈ സേവന പട്ടികയിൽനിന്ന് ആവശ്യമായതു തെരഞ്ഞെടുക്കുമ്പോൾ സേവനങ്ങൾ അപ്പോൾതന്നെ മൊബൈലിൽ ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP