Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

മ്യൂച്വൽ ഫണ്ട് ഈടിന്മേൽ തൽക്ഷണ വായ്പയുമായി ഐസിഐസിഐ ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഡെറ്റ്, ഇക്വിറ്റി മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ ഈടിന്മേൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതി 'ഇൻസ്റ്റാ ലോൺ എഗനെസ്റ്റ് മ്യൂച്വൽ ഫണ്ട്സ്' ഐസിഐസിഐ ബാങ്ക് ലഭ്യമാക്കി. ഡിജിറ്റൽ നടപടിക്രമത്തിലൂടെ കടലാസ് രഹിതമായി ഇടപാടുകാർക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഈടുവച്ച് ഓവർ ഡ്രാഫ്റ്റായി ഈ വായ്പ എടുക്കാം.

രാജ്യത്തെ ഏറ്റവും വലിയ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസുമായി (കാംസ്) സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക് ഈ വായ്പ ലഭ്യമാക്കുന്നത്.

Stories you may Like

കാംസ് സേവനം സ്വീകരിക്കുകയും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ കൈവശം വയ്ക്കുന്നവരുമായ ബാങ്കിന്റെ ഇടപാടുകാർക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ഐസിഐസിഐ ബാങ്ക് വെൽത്ത്, പ്രൈവറ്റ് ബാങ്കിങ്, എൽഎഎസ് ഹെഡ് രാജേഷ് അയ്യർ പറഞ്ഞു. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് എവിടെ നിന്നും ഏതു സമയവും ഈ വായ്പ ഉപയോഗപ്പെടുത്താൻ ഇടപാടുകാരന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വായ്പ 50,000 രൂപയാണ്. ഡെറ്റ് മ്യൂച്വൽ ഫണ്ടിൽ ഒരു കോടി രൂപ വരെയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ 20 ലക്ഷം രൂപ വരെയുമാണ് പരമാവധി വായ്പ ലഭിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP