Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിവിൽ സർവീസ് പരീക്ഷയിൽ ശങ്കർ ഐഎഎസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

സ്വന്തം ലേഖകൻ

കൊച്ചി: ഈയിടെ പ്രസിദ്ധീകരിച്ച സിവിൽ സർവീസ് പരീക്ഷാ ഫൈനൽ ഫലത്തിൽ ശങ്കർ ഐഎഎസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. ഐഎഎസ്, എപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ സർവീസുകളിലേക്ക് നിയമന നിർദ്ദേശം ലഭിച്ച 829 ഉദ്യോഗാർത്ഥികളിൽ 201 പേർ ശങ്കർ ഐഎഎസ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്. ഇതിൽ 51 വനിതകളും ഉൾപ്പെടുന്നു.

ശങ്കർ ഐഎഎസ് അക്കാദമിയിൽ നിന്നുള്ള 20 പേർ ആദ്യ 100 റാങ്കിനുള്ളിലുണ്ട്. ഇതിൽ ഒമ്പതു പേർ വനിതകളാണ്. ശങ്കർ ഐഎഎസ് അക്കാദമയിൽ നിന്നുള്ള 201 പേരിൽ 13 പേർ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് കടമ്പ കടന്നവരാണ്. തെരഞ്ഞെടുക്കപ്പെട്ട 52 പേർ തമിഴ്‌നാട്, 35 പേർ കർണാടക, 34 പേർ കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 34 പേരിൽ 10 പേർ വനിതകളാണ്. മൂന്ന് പേർ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചവരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP