Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ നീളം കൂടിയ കാർട്ടൂൺ ബുക്ക് പ്രകാശനം ചെയ്തു

ലോകത്തിലെ നീളം കൂടിയ കാർട്ടൂൺ ബുക്ക് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡിന്റെ മറവിലും ഇന്ത്യയിൽ ന്യൂനപക്ഷവേട്ട മുഖ്യ അജണ്ടയായി സ്വീകരിച്ച സംഘ്പരിവാർ അതിക്രമങ്ങളെ തുറന്നു കാണിക്കാൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർട്ടൂണുകൾ അടങ്ങിയ കാർട്ടൂൺ ബുക്ക് I can't breath പ്രകാശനം ചെയ്തു. ലോക കാർട്ടൂൺ ദിനമായ സെപ്റ്റംബർ 18 ന് ഗിന്നസ് റെക്കോഡ് ജേതാവായ കാർട്ടൂണിസ്റ്റ് എം ദിലീഫാണ് 400 മീറ്റർ നീളത്തിലൂള്ള കാർട്ടൂണുകൾ ഒരുക്കിയത്.

മോദി ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളുടെ കാഠിന്യം കൈക്കരുത്തോടെ ക്യാൻവാസിലേക്ക് കോറിയിട്ട കാർട്ടൂണുകൾ ശ്രദ്ധേയമാണ്. കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡ് ഓഡിറ്റോറിയത്തിൽ പ്രദർശനം ഷാഹിന പ്രദർശനോദ്ഘാടനം നിർവഹിച്ചു. കോഡിനേറ്റർ മജീദ് അൽഹിദ്, ജിആർ മീഡിയ ഡയറക്ടർ സാലിം ജീറോഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രതിനിധി യാസർ അറാഫത്ത്, ഒ.സി മുഹമ്മദ്, നസീബ് മുക്കം, സുനിൽ പാച്ചാക്കിൽ എന്നിവർ സംസാരിച്ചു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിച്ച് വെറുപ്പിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകൾ വിതച്ച വിനാശകാരികൾക്കെതിരായ ധൈഷണിക ചെറുത്തുനിൽപ്പാണ് I can't breath കൂറ്റൻ കാർട്ടൂണുകൾ. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടൊരുക്കിയ കൂറ്റൻ പൊളിറ്റിക്കൽ കാർട്ടൂണുകൾ നവംബർ മാസത്തിൽ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിക്കും. വർഗീയതയും കോർപറേറ്റ് പ്രീണനവും പൗരാവകാശ ധ്വംസനവും പരിസ്ഥിതി ചൂഷണവും കൈമുതലാക്കിയ ഫാഷിസ്റ്റ് ഭരണകൂട നെറികേടുകൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പിന്റെ വിരൽ ചൂണ്ടലുകളാണ് കൂറ്റൻ കാർട്ടൂണുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP