Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടോടികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി പരാതികൾ നേരിടുന്ന ഇതര സംസ്ഥാന നാടോടികളെയും കച്ചവടക്കാരെയും തൊഴിലാളികളെയും കുറിച്ച് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് സെപ്റ്റംബർ 30 നകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ഇവരുടെ കൃത്യമായ വിവരങ്ങളും ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം.

കൊല്ലത്ത് ഇത്തികരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മരണത്തെ തുടർന്നാണ് നാടോടികളുടെ വിശദാംശങ്ങൾ കമ്മീഷൻ ആവശ്യപ്പെട്ടത്. എന്നാൽ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പൊലീസ് ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജുവാണ് നാടോടികളെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP