Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്-19 പ്രതിരോധത്തിനായി ഹോണ്ട ഇന്ത്യ 11 കോടി രൂപ നൽകും; ഹോണ്ടയുടെ പ്ലാന്റുകളിലുള്ള ആമ്പുലൻസുകളെല്ലാം മെഡിക്കൽ ആവശ്യങ്ങൾക്കായി ലഭ്യമാക്കും

കോവിഡ്-19 പ്രതിരോധത്തിനായി  ഹോണ്ട ഇന്ത്യ 11 കോടി രൂപ നൽകും;  ഹോണ്ടയുടെ പ്ലാന്റുകളിലുള്ള ആമ്പുലൻസുകളെല്ലാം മെഡിക്കൽ ആവശ്യങ്ങൾക്കായി ലഭ്യമാക്കും

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട ഗ്രൂപ്പിന്റെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാതിത്ത വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.

സഹായത്തിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികൾക്ക് ഹോണ്ടയുടെ ഹൈ പ്രഷർ ബാക്ക്പാക്ക് സ്പ്രെയറുകളുടെ 2000 യൂണിറ്റുകൾ അടിയന്തരമായി നൽകും. ഭാരം കുറഞ്ഞ ശക്തമായ ഈ സ്പ്രെയറുകൾ ആശുപത്രി, പൊതുഗതാഗതം, റയിൽവേ സ്റ്റേഷനുകൾ, പൊതു കാന്റീനുകൾ, പൊതുഇടങ്ങൾ തടങ്ങിയവ അണുവിമുക്തമാക്കാൻ ഉപയോഗിക്കാം. സർക്കാരുമായി ആലോചിച്ചാണ് ഹോണ്ട ഇതിനു വേണ്ട നടപടികൾ സ്വീകരിച്ചത്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓട്ടോ വ്യവസായ രംഗത്തു നിന്നുള്ള സഹായങ്ങളുടെ ഭാഗമാണിത്. വൈറസിന്റെ വ്യാപനം തടയുന്നതിൽ കൈകഴുകൽ പോലെ തന്നെ പൊതു ഇട ശുചീകരണവും നിർണായകമാണ്.

കൂടാതെ പ്രാദേശിക തലത്തിൽ എല്ലാ ഉൽപ്പാദന യൂണിറ്റുകളും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. ഹോണ്ടയുടെ പ്ലാന്റുകളിലുള്ള ആമ്പുലൻസുകളെല്ലാം മെഡിക്കൽ ആവശ്യങ്ങൾക്കായി ലഭ്യമാക്കും. ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനും പാവങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായും ഉപയോഗിക്കാം.

ഹോണ്ടയുടെ ഉൽപ്പാദന പ്ലാന്റുകളുള്ള സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഹോണ്ട സംഭാവന ചെയ്യും. കൂടാതെ ഹോണ്ടയുടെ ഇന്ത്യയിലെ സഹകാരികളായ സ്ഥാപനങ്ങളും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യാൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അപ്രതീക്ഷിതമായ സാഹചര്യമാണ് കോവിഡ്-19 സൃഷ്ടിച്ചിട്ടുള്ളതെന്നും കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് വ്യക്തികളും കോർപറേറ്റുകളും സഹായവുമായി മുന്നോട്ട് വരുന്നുണ്ടെന്നും ഹോണ്ട സാമ്പത്തിക സഹായം കൂടാതെ ബാക്ക് സ്പ്രെയറുകൾക്കായുള്ള 2000 യൂണിറ്റ് എഞ്ചിനുകളും നൽകുന്നുണ്ടെന്നും നിർണായക ഘട്ടത്തിൽ പൊതു ഇടങ്ങൾ അണുമുക്തമാക്കുന്നതിന് ഇത് സർക്കാരിന് ഉപകാരപ്രദമാകുമെന്നും കോവിഡ്-19നെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഹോണ്ട കൂടെയുണ്ടെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ മിനോരു കാറ്റോ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP