Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോണ്ട ഹൈനസ്-സിബി350 വിതരണത്തിനായി അയയ്ക്കാൻ ആരംഭിച്ചു

ഹോണ്ട ഹൈനസ്-സിബി350 വിതരണത്തിനായി അയയ്ക്കാൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ പുതിയതായി അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിൽ വിതരണത്തിനായി അയയ്ക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മനേശ്വറിലെ (ഹരിയാന) ഹോണ്ടയുടെ പ്ലാന്റിൽ പ്രത്യേക ലൈൻ-ഓഫ് ചടങ്ങും സംഘടിപ്പിച്ചു.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പർച്ചേസ് സീനിയർ ഡയറക്ടർ വി.ശ്രീധർ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് പ്രൊഡക്ഷൻ ഓഫീസറും പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ ഡയറക്ടർ ഇചിരോ ഷിമോകാവ് എന്നിവർ (ചിത്രത്തിൽ ഇടത്ത് നിന്നും വലത്തോട്ട്) ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷം സെപ്റ്റംബറിൽ ആഗോള തലത്തിൽ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളിൽ ഹൈനസ്-സിബി350 ലഭ്യമാണ്. ആകർഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്സ് ഷോറൂം വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP