Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഹോണ്ട ബിഎസ്-6 ടൂവീലറുകളുടെ വിൽപ്പന 11 ലക്ഷം കടന്നു

സ്വന്തം ലേഖകൻ

കൊച്ചി:ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ബിഎസ്-6 ടൂവീലറുകളുടെ ആഭ്യന്തര വിൽപ്പന 11 ലക്ഷം യൂണിറ്റ് കടന്നു. രാജ്യത്ത് ആദ്യമായി ബിഎസ്-6 ടൂവീലറുകൾ സമയ പരിധി അവസാനിക്കുന്നതിനും ആറു മാസം മുമ്പെ അവതരിപ്പിച്ച് ഹോണ്ട 2019-20 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ തന്നെ വിൽപ്പന 6.5 ലക്ഷം യൂണിറ്റുകൾ കുറിച്ച് മുന്നിലെത്തി.

ഇപ്പോൾ വിൽപ്പന 11 ലക്ഷം കടന്നതോടെ കൂടുതൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ് ബിഎസ്-6 ഹോണ്ട ടൂവീലർ. ഹോണ്ടയുടെ രാജ്യാന്തര അംഗീകാരമുള്ള സാങ്കേതിക വിദ്യയും ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും സൗകര്യവും സുഖവും ചേർന്നതാണ് പാക്കേജ്.

എൻഹാൻസ്ഡ് സ്മാർട്ട് പവർ ടെക്നോളജി, എസിജി സ്റ്റാർട്ടർ മോട്ടോർ, കുറഞ്ഞ ഫ്രിക്ഷൻ നഷ്ടം, പ്രോഗ്രാം ചെയ്ത ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിൻ, ആറു വർഷത്തെ വാറന്റി തുടങ്ങിയവയാണ് സവിശേഷതകൾ.

വൈവിധ്യമാർന്ന 11 പുതിയ ബിഎസ്-6 മോഡലുകൾ ഉൾപ്പെട്ടതാണ് ഹോണ്ടയുടെ ടൂവീലർ ശ്രേണി. ഇതിൽ 4 ഓട്ടോമാറ്റിക് സ്‌കൂട്ടറുകൾ (ആക്റ്റീവ 6ജി, ഡിയോ, ആക്റ്റീവ 125, ഗ്രാസിയ 125), 6 മോട്ടോർസൈക്കിളുകൾ (സിഡി ഡ്രീം, ലിവോ, ഷൈൻ, എസ്‌പി 125, യൂണിക്കോൺ, എക്സ്-ബ്ലേഡ്), 1100 സിസിയുടെ ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്ട് എന്നിവ ഉൾപ്പെടുന്നു.

നിശബ്ദ വിപ്ലവത്തിലൂടെയാണ് ഹോണ്ട ബിഎസ്-6 യുഗത്തിലേക്ക് കടന്നതും രാജ്യത്ത് മുന്നിലെത്തിയതെന്നും പുതിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ വ്യക്തിപരമായ യാത്രാ സൗകര്യങ്ങളിലേക്ക് മാറുകയാണെന്നും ഓൺലൈൻ ബുക്കിങ് ആകർഷകമായ ഫിനാൻസിങ് തുടങ്ങിയവയിലൂടെ ഹോണ്ട പുതിയ മൂല്യങ്ങൾ അൺലോക്ക് ചെയ്യുകയാണെന്നും വിങ്സ് ഓഫ് ഹോണ്ടയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ മൊബിലിറ്റി എന്ന് സ്വപ്നം തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP