Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഹോണ്ടാ കാർസ് ഇന്ത്യ, 5-ാം തലമുറ ഹോണ്ടാ സിറ്റി ഇന്ത്യയിൽ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ടാ കാർസ് ഇന്ത്യാ ലിമിറ്റഡ് ഇന്ത്യയിൽ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 1998 ജനുവരിയിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഹോണ്ടാ സിറ്റി, മിഡ് സൈസ് സെഡാൻ വിഭാഗത്തിലെ ഏറ്റവും വിജയകരമായ കാർ മോഡലാണ്. 5-ാം തലമുറയിൽ എത്തിനിൽക്കുന്ന ഹോണ്ടാ സിറ്റിയാണ് ഇന്ത്യയിൽ സെഡാൻ രൂപത്തിന്റെ മാറ്റങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ച് രൂപാന്തരം പ്രാപിച്ചൊരു വാഹനം കൂടിയാണിത്. ഹോണ്ടാ സിറ്റിയുടെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനും മേൽക്കൊയ്മ ഡെലിവർ ചെയ്യാനും മുൻ ബെഞ്ച്മാർക്കുകളെ മറികടക്കാനുമായി ആശയവത്ക്കരിച്ചിരിക്കുന്നതാണ് പുതിയ ഹോണ്ടാ സിറ്റി.

ജപ്പാനിലെ തൊച്ചീഗിയിലുള്ള ഹോണ്ടയുടെ വികസന, ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഹോണ്ടാ സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഏഷ്യൻ രാജ്യങ്ങൾ, മറ്റ് രാജ്യങ്ങൾ എന്നിവയുടെ വിപണികളിൽ നടത്തിയ വിപുലമായ സർവേകളിൽ നിന്ന് ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളുടെ ഡ്രൈവിങ് ആവശ്യങ്ങൾക്കും ജീവിതരീതിക്കും ഉതകുന്ന തരത്തിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

'കഴിഞ്ഞ 22 വർഷത്തിലേറെയായി ഞങ്ങളുടെ ബിസിനസിന്റെ നെടുംതൂണാണ് ഹോണ്ടാ സിറ്റി. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ ദീർഘകാലത്തെ പഴക്കമുള്ള വാഹന ബ്രാൻഡുകളിൽ ഒന്നാണിത്. ലോകവ്യാപകമായി 4 ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുള്ള ഹോണ്ടാ സിറ്റി ഇന്ത്യയിൽ 8 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ആനന്ദം നൽകുന്നു. ഇനിയും ഈ മോഡൽ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേർ ഇന്ത്യയിലുണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, ഗുണമേന്മ, ഡ്രൈവിങ് ആനന്ദം, കംഫർട്ട്, സുരക്ഷ, സെഗ്മെന്റിൽ തന്നെ ആദ്യത്തെ ഫീച്ചറുകൾ തുടങ്ങി ഹോണ്ടാ സിറ്റിയുടെ ഓരോ തലമുറ വാഹനവും ഒന്നിന് ഒന്ന് മെച്ചമാണ്. സിറ്റിയുടെ ചരിത്രത്തിൽ തന്നെ ഇതുവരെയില്ലാത്ത തരത്തിലുള്ള മൂല്യം ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഞങ്ങളുടെ വിഷൻ. മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ പുതിയ ആകാംക്ഷ ജനിപ്പിക്കാൻ പുതിയ സിറ്റിക്കാകും എന്നതിന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്' - ഹോണ്ടാ കാർസ് ഇന്ത്യ, പ്രസിഡന്റും സിഇഒയുമായ ഗാകു നകനിഷി പറഞ്ഞു.

പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റിക്ക് നീളവും വീതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ രൂപത്തിൽ ഈ സെഗ്മെന്റിലെ ഏറ്റവും നീളമുള്ളതും വീതിയുള്ളതുമായ വാഹനമാക്കി ഇത് സിറ്റിയെ മാറ്റുന്നു. 5 വർഷത്തെ സബ്സ്‌ക്രിപ്ഷനോട് കൂടി എല്ലാ ഗ്രേഡുകളിലും നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അലക്സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറാണിത്.
പുതിയ ഹോണ്ടാ സിറ്റിക്ക് പെട്രോൾ, ഡീസൽ പതിപ്പുകളുണ്ട്. ഹോണ്ടയുടെ സുപ്പീരിയർ എർത്ത് ഡ്രീംസ് ടെക്നോളജിയോട് കൂടിയ ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന വിടിസിയുള്ള പുതിയ 1.5 ലിറ്റർ i-VTEC DOHC പെട്രോൾ എഞ്ചിനും ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിനുമാണ് ഈ വാഹനത്തിലുള്ളത്. ഉയർന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷൻ, സ്പിരിറ്റഡ് ഡ്രൈവിങ് പ്രകടനം എന്നിവ നൽകാൻ ഈ എഞ്ചിനുകൾക്കാകും.

5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ഗ്രാൻഡ് കോൺസെപ്റ്റ് 'അമ്പീഷ്യസ് സെഡാൻ' എന്നതാണ്. ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുക എന്നതും അവരുടെ ജീവിതം അപ്ഗ്രേഡ് ചെയ്യാനുള്ള ആത്മവിശ്വാസം നൽകുക എന്നതുമാണ് ഈ അമ്പീഷ്യസ് സെഡാന്റെ ലക്ഷ്യം. അതിന്റെ ഡിസൈൻ ആശയം മെച്ചപ്പെടുത്തിയ രൂപഭംഗി, കൂടുതൽ കരുത്ത്, സ്പോർട്ടിനെസ്, സോഫിസ്റ്റിക്കേഷൻ എന്നിവ നൽകുന്നു. 4549 എംഎം നീളവും 1748 എംഎം വീതിയുമായി ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ വാഹനമാണ് സിറ്റി. ഈ വാഹനത്തിന്റെ ഉയരം 1489 എംഎം ആണ്. വീൽബേസ് 2600 എംഎം.

'അമ്പീഷ്യസായ ഉപഭോക്താക്കൾക്കായി അമ്പീഷ്യസായ സെഡാൻ എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സിറ്റിക്ക് എപ്പോഴും ശക്തമായ ബ്രാൻഡ് ഇക്വിറ്റി ലഭിച്ചിട്ടുണ്ട്. 5-ാം തലമുറയിൽ എത്തി നിൽക്കുമ്പോൾ ഞങ്ങൾ വാഹനത്തിന്റെ ഇന്റലിജന്റ്, കോൺഫിഡന്റ്, സുരക്ഷിത സാന്നിദ്ധ്യം വീണ്ടും മെച്ചപ്പെടുത്തിയിരിക്കുന്നു. ദീർഘദൃഷ്ടിയുള്ളവരാണ് എപ്പോഴും സിറ്റിയുടെ ഉപഭോക്താക്കൾ, അവർക്ക് എപ്പോഴും വേറിട്ട് നിൽക്കുന്ന വാഹനമാണ് വേണ്ടത്. അതിനാൽ സ്റ്റൈലിങ്, കണക്റ്റിവിറ്റി, സുരക്ഷ, സൗകര്യം എന്നിവയ്ക്കായി നിരവധി ഇൻഡസ്ട്രി ഫസ്റ്റ്, ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സിറ്റിയുടെ എൻട്രി V പതിപ്പ് മുതൽ ഇത്തരം ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകുന്നു. ഈ സെഗ്മെന്റിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്ന തരത്തിലുള്ളവയാണ് ഇവയെല്ലാം' - ഹോണ്ടാ കാർസ് ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിങ്, സെയിൽസ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്റ്ററുമായ രാജേഷ് ഗോയൽ പറഞ്ഞു.

9 എൽഇഡി അറേ ഇൻലൈൻ ഷെല്ലുള്ള ഫുൾ എൽഇഡി ഹെഡ്ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, L രൂപത്തിലുള്ള എൽഇഡി ടേൺ സിഗ്നൽ, യൂണിഫോം എഡ്ജ് ലൈറ്റുള്ള വ്യത്യസ്തമായ Z രൂപത്തിലുള്ള 3ഡി റാപ്പ് എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, വൺ ടച്ച് ഇലക്ട്രിക് സൺറൂഫ്, ആർ-16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ ഉപയോഗിച്ചുള്ള പുതിയ സിറ്റിയുടെ സ്റ്റൈലിങ് റോഡിൽ ആരുടെയും ശ്രദ്ധ ആകർഷിക്കാനും ഒറ്റ നോട്ടത്തിൽ തന്നെ സിറ്റി എന്ന് തിരിച്ചറിയപ്പെടാനും പോന്നവയാണ്. സ്റ്റൈലിഷായ എക്സ്റ്റീരിയർ കൂടാതെ ഹോണ്ടാ സിറ്റി 5-ാം തലമുറ വാഹനത്തിന്റെ ഉൾവശത്ത് ആവശ്യത്തിന് സ്പേസും കംഫർട്ടുമുണ്ട്. 'മാൻ മാക്സിമം മെഷീൻ മിനിമം' ഫിലോസഫിയിൽ നിർമ്മിച്ചിരിക്കുന്നതാണ് കാറിന്റെ ഇന്റീരിയർ. പുതിയ സിറ്റിയിൽ ഈ ക്ലാസിലെ ഏറ്റവും മികച്ച ക്നീ റൂം (കാൽമുട്ടിനുള്ള ഇടം), ലെഗ്റൂം (കാൽ വെയ്ക്കാനുള്ള ഇടം), മെച്ചപ്പെടുത്തിയ സീറ്റ് ഷോൾഡർ റൂം (തോൾ ഭാഗത്തിനുള്ള ഇടം), എർഗണോമിക്കായി ഡിസൈൻ ചെയ്ത കോക്ക്പിറ്റ്, നിരവധി സ്റ്റോറേജ് സ്പേസുകൾ, 506 ലിറ്റർ എന്ന മികച്ച ട്രങ്ക് കപ്പാസിറ്റി എന്നിവയുണ്ട്.

ഗാംഭീര്യം, കരുത്ത്, വൈകാരിക ഭംഗിയുള്ള രൂപം എന്നിവ കൂടാതെ 5-ാം തലമുറ ഹോണ്ടാ സിറ്റിയിൽ ഹോണ്ടയുടെ എർത്ത് ഡ്രീം സീരീസിലുള്ള അത്യാധുനികവും ഇന്നൊവേറ്റീവുമായ പവർട്രെയ്നുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഡ്രൈവിങ് പ്രകടനവും ഊർജക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്.

പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പിലുള്ളത് വിടിസിയുള്ള പുതിയ 1.5 ലിറ്റർ i-VTEC DOHC പെട്രോൾ എഞ്ചിനാണ്. ഹോണ്ട ഇത് ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഹൈ ആക്കുറസി വാൽവ് ടെക്നോളജിയായ DOHC + VTC അടിസ്ഥാനമാക്കിയുള്ള ബിഎസ്-6 എഞ്ചിൻ കമ്പസ്ഷൻ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫ്രിക്ഷനും എമിഷനുകളും കുറയ്ക്കുകയും ചെയ്യുന്നു. ഹൈ പെർഫോമൻസ് എഞ്ചിൻ, സെഗ്മെന്റിലെ ഏറ്റവും മികച്ച പവറായ 6600 ആർപിഎമ്മിൽ 89 കിലോ വാട്ടും (121പിഎസ്) 1750 ആർപിഎമ്മിൽ 145 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. എഞ്ചിൻ വേഗത കുറവാണെങ്കിൽ പോലും വേഗത്തിലുള്ള ടോർക്ക് വർദ്ധനവ് നൽകാൻ ഈ എഞ്ചിനാകും. പുതിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, പുതിയ 7 സ്പീഡ് സിവിടി (കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) എന്നിവയുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഇവ യഥാക്രമം 17.8 kmpl, 18.4 kmpl ഇന്ധനക്ഷമത നൽകുന്നു.

പുതിയ സിറ്റിയുടെ ഡീസൽ പതിപ്പിലുള്ളത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലേക്ക് ഇണക്കിച്ചേർത്തിരിക്കുന്ന 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിനാണ്. ഇത് 3600 ആർപിഎമ്മിൽ 73 കിലോ വാട്ട് (100 പിഎസ്) പവറും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കും 24.1 kmpl എന്ന ഉയർന്ന ഇന്ധനക്ഷമതയും നൽകി പവർഫുൾ പെർഫോമൻസിന്റെയും ഉയർന്ന ഇന്ധനക്ഷമതയുടെയും ഏറ്റവും മികച്ച ബാലൻസ് നൽകുന്നു. എൻഎസ്സി (NOx സ്റ്റോറേജ് കാറ്റലിസ്റ്റ്), ഡിപിഎഫ് (ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ) എന്നിവയുള്ള അത്യാധുനിക ഗ്യാസ് ആഫ്റ്റർ ട്രീറ്റ്മെന്റ് സിസ്റ്റം, ഡീസൽ എഞ്ചിനുകളിൽ നിന്നുള്ള പർട്ടിക്കുലേറ്റ് മാറ്റർ (പിഎം), നൈട്രജൻ ഓക്സൈഡ് (NOx) എമിഷൻ ടാർഗറ്റ് നേടിയെടുക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്.

അലക്സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ കണക്റ്റഡ് കാറാണ് പുതിയ സിറ്റി. ഈ വാഹനത്തിന്റെ എല്ലാ ഗ്രേഡുകളിലും സ്റ്റാൻഡേർഡായി 5 വർഷത്തെ സബ്സ്‌ക്രിപ്ഷനോട് കൂടി ടെലിമാറ്റിക്ക്സ് കൺട്രോൾ യൂണിറ്റുള്ള (ടിസിയു) നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. 32-ലേറെ ഫീച്ചറുകളുള്ള നെക്സ്റ്റ് ജനറേഷൻ ഹോണ്ടാ കണക്റ്റ്, ഉപഭോക്താക്കൾക്ക് സുരക്ഷിതത്വം തോന്നിപ്പിക്കുന്നതിനും സൗകര്യവും മനഃസമാധാനവും നൽകുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. ആമസോണിന്റെ ക്ലൗഡ് അതിഷ്ഠിത വോയിസ് സേവനമായ അലക്സയ്ക്ക് വോയിസ് കമാൻഡുകൾ നൽകി വിദൂരത്ത് നിന്ന് വരെ കാറിന്റെ 10 ഹോണ്ടാ കണക്റ്റ് ഫീച്ചറുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉടമകൾക്ക് സാധിക്കും. എസി ഓൺ/ഓഫ്, ഡോർ ലോക്ക്/അൺലോക്ക്, ഇന്ധന അളവ് പരിശോധിക്കൽ, കാർ ലൊക്കേറ്റ് ചെയ്യൽ, കാർ ഡാഷ്ബോർഡ് സ്റ്റാറ്റസ് എന്നിവ റിമോട്ടായി ആക്സസ് ചെയ്യാനാകും.

സിറ്റിയുടെ അഡ്വാൻസ്ഡ് കോംപാറ്റിബിളിറ്റി എഞ്ചിനീയറിങ് (ACE) ബോഡി, വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സ്വയസംരക്ഷണം മെച്ചപ്പെടുത്തുകയും മറ്റുള്ള വാഹനങ്ങൾക്ക് ഏൽക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. 6 എയർബാഗുകൾ, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്ള എബിഎസ്, എജൈൽ ഹാൻഡ്ലിങ് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹോണ്ടാ ലെയിൻ വാച്ച് ക്യാമറ, മൾട്ടി ആങ്കിൾ റിയർ ക്യാമറ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ലോവർ ആങ്കറേജ്, ടോപ്പ് ടീത്തർ ISOFIX കോംപാറ്റിബിൾ റിയർ സൈഡ് സീറ്റുകൾ, ഇമ്മൊബിലൈസർ, ആന്റി-തെഫ്റ്റ് അലാം തുടങ്ങിയ ആക്റ്റീവും പാസീവുമായ നിരവധി ഫീച്ചറുകൾ സിറ്റിയിലുണ്ട്.


പുതിയ സിറ്റിയിൽ ഹോണ്ടാ അഡ്വാൻസ്ഡ് സ്മാർട്ട് കീ സിസ്റ്റമുണ്ട്. വോക്ക് എവേ ഓട്ടോ ലോക്ക് ഫീച്ചർ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് (സിവിടിയിൽ), കീലെസ് വിൻഡോ റിമോട്ട് ഓപ്പറേഷൻ, മാക്സ് കൂളുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെഡ്, ബ്ലൂ എലിമിനേഷനുള്ള ക്ലിക്ക് ഫീൽ എസി ഡയലുകൾ, ചാർജിങ് പോർട്ടുകളുള്ള റിയർ എസി വെന്റുകൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റർ, എൽഇഡി മാപ്പ്, റിയർ റീഡിങ് ലാമ്പുകൾ എന്നീ ഫീച്ചറുകളുമുണ്ട്.

എർഗണോമിക്കായി ഡിസൈൻ ചെയ്തിരിക്കുന്നതും ഏറെ പ്ലാനിംഗോടെ ഘടിപ്പിച്ചിരിക്കുന്ന ഇൻസ്ട്രമെന്റ് പാനലും ഇന്റീരിയറിന്റെ അഴക് കൂട്ടുന്നു. 20.3 സെന്റി മീറ്റർ അഡ്വാൻസ്ഡ് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ ഓഡിയോ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നു. മൾട്ടിഫംഗ്ഷൻ ഡ്രൈവർ ഇൻഫർമേഷൻ ഇന്റർഫേസുള്ള ജിമീറ്ററോട് കൂടിയ 17.7 സെന്റി മീറ്റർ എച്ച്ഡി ഫുൾ കളർ ടിഎഫ്ടി മീറ്റർ, ഡിജിറ്റസ് സ്പീഡ്, ക്രൂയിസ് കൺട്രോൾ ഡിസ്പ്ലേ, വെബ് ലിങ്ക് സ്മാർട്ട് കണക്റ്റിവിറ്റി, 8 സ്പീക്കറുകളുള്ള പ്രീമിയം സറൗണ്ട് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിങ്, എൽഇഡി ഇന്റീരിയർ ലാമ്പുകൾ, സിവിടിക്കായി സ്റ്റീറിങ് മൗണ്ടഡ് പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.

പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റി V, VX, ZX എന്നിങ്ങനെ 3 ഫീച്ചർ പാക്ക്ഡ് ഗ്രേഡുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകളിൽ ലഭ്യമാകും. പെട്രോൾ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 7 സ്പീഡ് CVT-യിലും ലഭ്യമാണ്. മൂന്ന് മോഡലുകളുടെയും ഡീസൽ പതിപ്പ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലായിരിക്കും. സ്റ്റൈലിങ്, കണക്റ്റിവിറ്റി, സുരക്ഷ, സൗകര്യം എന്നിവയ്ക്കായി നിരവധി ഇൻഡസ്ട്രി ഫസ്റ്റ്, ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ സ്റ്റാൻഡേർഡായി എല്ലാ മൂന്ന് ഗ്രേഡുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഈ സെഗ്മെന്റുകളിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്നു.

പുതിയ സിറ്റി 5 നിറങ്ങളിൽ ലഭ്യമാണ് - റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൌൺ മെറ്റാലിക്

5-ാം തലമുറ സിറ്റി ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആക്സസറി ഓപ്ഷനുകൾ നൽകുന്നു. സ്മാർട്ട്ഫോൺ ഹോൾഡറോട് കൂടിയ വയർലെസ് ചാർജർ, സ്വിച്ചുള്ള ഫ്രണ്ട് പാർക്കിങ് സെൻസർ, ലെഗ് റൂം ലാമ്പ്, എൽഇഡിയുള്ള ട്രങ്ക് സ്പോയിലർ, ഫ്രണ്ട്, റിയർ ബംബർ പ്രൊട്ടക്റ്റർ, സൈഡ് എയർ ബാഗ്, കോമ്പാറ്റിബിൾ സീറ്റ് കവർ, ക്രോമോട് കൂടിയ ഡോർ വൈസർ തുടങ്ങിയ ആക്സസറി ഓപ്ഷനുകളുണ്ട്.

പുതിയ സിറ്റിയുടെ പെട്രോൾ പതിപ്പുകളുടെ ഡെലിവറി രാജ്യത്തുടനീളമുള്ള എച്ച്സിഐഎൽ ഡീലർ നെറ്റ്‌വർക്കിലൂടെ എച്ച്സിഐഎൽ ഉടൻ ആരംഭിക്കും. ഡീസൽ മോഡലുകളുടെ ഡെലിവറി 2020 ഓഗസ്റ്റിൽ ആരംഭിക്കും.

പുതിയ സിറ്റിക്ക് 3 വർഷത്തെ കിലോമീറ്റർ പരിധിയില്ലാത്ത വാറണ്ടി സ്റ്റാൻഡേർഡ് ബെനഫിറ്റായി ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് സമ്പൂർണ്ണ മനഃസമാധാനം ലഭിക്കുന്നു. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 2 വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാത്ത / കിലോമീറ്റർ പരിധിയുള്ള എക്സ്റ്റൻഡഡ് വാറണ്ടി തിരഞ്ഞെടുക്കാം. 1 വർഷത്തെ / 10,000 കിലോ മീറ്റർ സർവീസ് ഇന്റർവെല്ലാണ് (ആദ്യം വരുന്നത് ഏതോ അത് പരിഗണിക്കുന്നു) വാഹനത്തിനുള്ളത്.

ഉപഭോക്താക്കൾക്ക് പുതിയ ഹോണ്ടാ സിറ്റി അവരുടെ വീട്ടിലിരുന്ന് ഓൺലൈനായി ബുക്ക് ചെയ്യാം. അതിനായി ഹോണ്ടയുടെ ഓൺലൈൻ സെയിൽസ് പ്ലാറ്റ്ഫോമായ ഹോണ്ടാ ഫ്രം ഹോം ഉപയോഗിക്കാം. അല്ലെങ്കിൽ, രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ഡീലർഷിപ്പ് നെറ്റ്‌വർക്കുകളിൽ വാഹനം ബുക്ക് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP