Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് സുരക്ഷയിൽ ഡിജിറ്റൽ ബോധവൽക്കരണവുമായി ഹോണ്ട

റോഡ് സുരക്ഷയിൽ ഡിജിറ്റൽ ബോധവൽക്കരണവുമായി ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആളുകൾക്ക് ഡിജിറ്റലായി റോഡ് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിക്കുന്നു. റോഡിലെ സുരക്ഷാ കാര്യങ്ങൾ ഇനി ഒരു ക്ലിക്കിൽ ആർക്കും അറിയാനാകും. കോവിഡ്-19ന്റെ കാലത്ത് സാമൂഹ്യ അകലം പുതിയ മാനദണ്ഡമാകുന്നതോടെയാണ് ''ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുൽ'' എ ഡിജിറ്റൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി അവതരിപ്പിക്കുന്നത്.

2020 മെയിൽ പരിപാടി ആരംഭിച്ച ശേഷം 19 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ഹോണ്ടയുടെ ഡിജിറ്റൽ റോഡ് സുരക്ഷാ പരിപാടി പ്രചരിപ്പിച്ചിട്ടുണ്ട്. 230 സ്‌കൂളുകളിൽ നിന്നായി 8500 കുട്ടികളയെും 43 കോളജുകളിലെയും 137 കോർപറേറ്റ് ഓഫീസുകളിലെയും ചേർത്ത് 23,000 പേരെ ഡിജിറ്റലായി ബോധവൽക്കരിച്ചു. 45-60 മിനിറ്റ് നീണ്ട ഇന്ററാക്റ്റീവ് വീഡിയോയാണ് ഉപയോഗിക്കുന്നത്. ഓരോ സെഷനു ശേഷവും വിവിധ വിഷയങ്ങളിൽ ചോദ്യ-ഉത്തരങ്ങളുണ്ട്.

റോഡ് സുരക്ഷ ആശങ്കയുണർത്തുന്ന വിഷയമാണ്, ഇന്ത്യയിൽ റോഡ് സുരക്ഷ ഉറപ്പു വരുത്തുതിൽ ഹോണ്ട പ്രതിഞാബദ്ധമാണെും സാമൂഹ്യ ഉത്തരവാദിത്തമുള്ള കോർപറേറ്റ് എന്ന നിലയിൽ ഹോണ്ട ഇപ്പോൾ റോഡ് സുരക്ഷാ ബോധവൽക്കരണം ഡിജിറ്റലായി ആളുകളിലേക്ക് എത്തിക്കുകയാണെന്നും ഇന്ത്യ അലോക്ക് ആയികൊണ്ടിരിക്കുന്ന ഈ വേളയിൽ എല്ലാവരും റോഡിൽ സുരക്ഷിതരാണെ് ഉറപ്പു വരുത്താനാണ് ഹോണ്ടയുടെ ശ്രമമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP