Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോണ്ട ടു വീലേഴ്സ് ഓൺലൈൻ ബുക്കിങ് അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട ടു വീലേഴ്സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റൽ ഓൺലൈൻ ബുക്കിങ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ആറു നീക്കങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര മോഡലും നിറവും അംഗീകൃത ഡീലറേയുമെല്ലാം ഇതിലൂടെ തെരഞ്ഞെടുക്കാം.

വീടിനു പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര വാഹനം ബുക്കു ചെയ്യാനുള്ള തികച്ചും ലളിതമായ സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌ക്കൂട്ടർ ഇന്ത്യ വിപണന വിഭാഗം ഡയറക്ടർ യാദ് വിന്ദർ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.

തികച്ചും സുരക്ഷിതമായ രീതിയിലുമാണ് ഈ ബുക്കിങ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, യുപിഐഭീം തുടങ്ങിയ ഓൺലൈൻ രീതികളിലേതെങ്കിലും പ്രയോജനപ്പെടുത്തി 1,999 രൂപയ്ക്ക് ബുക്കിങ് നടത്താനാവും. ഇതു കാൻസൽ ചെയ്യുകയാണെങ്കിൽ മുഴുവൻ ബുക്കിങ് തുകയും തിരിച്ചു നൽക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP