Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതിയ ഗ്രാസിയ 125 ബിഎസ്-6 അവതരിപ്പിച്ച് ഹോണ്ട

പുതിയ ഗ്രാസിയ 125 ബിഎസ്-6 അവതരിപ്പിച്ച് ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഏറ്റവും പുതിയ ഗ്രാസിയ 125 ബിഎസ്-6 അവതരിപ്പിച്ചു.

രൂപത്തിലും സ്‌റ്റൈലിലും സാങ്കേതികവിദ്യയിലും നിർണായക മാറ്റങ്ങളോടെ എത്തുന്ന ഗ്രാസിയ 125 ബിഎസ്-6 യുവ റൈഡർമാരെ ഹരം കൊള്ളിക്കുമെന്നും പുതിയ സഞ്ചാര അനുഭവം പകരുമെന്നും ആഗോള തലത്തിൽ അംഗീകാരം നേടിയിട്ടുള്ള ഹോണ്ടയുടെ ഇഎസ്‌പി സാങ്കേതികവിദ്യയിൽ പുതിയ സ്‌കൂട്ടർ അതിശയകരമായ പ്രതിഭയാകുന്നുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

125 സിസി പിജിഎം-എഫ്1 എച്ച്ഇടി (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എഞ്ചിനാണ് ഗ്രാസിയ 125 ബിഎസ്-6ന്റെ പ്രധാന സവിശേഷത. മെച്ചപ്പെടുത്തിയ ടമ്പിൾ ഫ്ളോ, പ്രോഗ്രാം ചെയ്ത ഇന്ധന ഉപയോഗം എന്നിവ പുതിയ ഗ്രാസിയ 125 ബിഎസ്-6 ലഭ്യമാക്കിയിട്ടുണ്ട്: ഐഡിലിങ് സ്റ്റോപ് സിസ്റ്റവുമായാണ് പുതിയ ഗ്രാസിയ 125 വരുന്നത്. ട്രാഫിക് ലൈറ്റിൽ അല്ലെങ്കിൽ ഇടയ്ക്ക് വണ്ടി നിർത്തേണ്ടി വരുമ്പോൾ എഞ്ചിൻ തനിയെ ഓഫാകും. ഇത് അനാവശ്യ ഇന്ധന ഉപയോഗവും അതുവഴി വാതകം പുറന്തള്ളലും കുറയ്ക്കും.

പുതിയ ഇന്റലിജന്റ് ഇൻസ്ട്രമെന്റ് ഡിസ്പ്ലേ: ഇന്ധന അളവ്, ശരാശരി ഇന്ധന ക്ഷമത തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന സമ്പൂർണ ഡിജിറ്റൽ മീറ്റർ പുതിയ റൈഡിങ് അനുഭവം പകരുന്നു.പുനർ രൂപകൽപ്പന ചെയ്ത സീറ്റിനടയിലെ സ്റ്റോറേജ്, മുന്നിലെ വലിയ പ്രീമിയം ഗ്ലൗവ് ബോക്സ് തുടങ്ങിയവ കൂടുതൽ സാധനങ്ങൾ ഉൾക്കൊള്ളും. കോമ്പി ബ്രേക്ക് സിസ്റ്റമാണ് ഗ്രാസിയ 125ൽ ഉപയോഗിച്ചിരിക്കുന്നത്.

വ്യവസായത്തിൽ ആദ്യമായി ഹോണ്ട ആറു വർഷത്തെ വാറണ്ടിയാണ് ഗ്രാസിയ 125 ബിഎസ്-6ന് വാഗ്ദാനം ചെയ്യുന്നത് (മൂന്നു വർഷത്തെ സ്റ്റാൻഡേർഡ് + മൂന്നു വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി).

ഗ്രാസിയ 125 ബിഎസ്-6ന്റെ വിതരണം ഈയാഴ്ച ആരംഭിക്കും. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വേരിയന്റിൽ നാലു നിറങ്ങളിൽ ലഭ്യമാണ്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെയാണ് നിറങ്ങൾ. ഗ്രാസിയ 125 ബിഎസ്-6ന്റെ വില സ്റ്റാൻഡേർഡ് പതിപ്പിന് 73,336 (എക്സ്-ഷോറൂം ഗുരുഗ്രാം, ഹരിയാന) രൂപയിൽ ആരംഭിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP