Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിയമത്തിനെതിരെ:മുക്കത്ത് ഹിന്ദുധർമ്മ സംരക്ഷകരുടെ ഉപവാസസമരത്തിൽ പ്രതിഷേധമിരമ്പി

പൗരത്വ നിയമത്തിനെതിരെ:മുക്കത്ത് ഹിന്ദുധർമ്മ സംരക്ഷകരുടെ ഉപവാസസമരത്തിൽ പ്രതിഷേധമിരമ്പി

സ്വന്തം ലേഖകൻ

മുക്കം:ഭാരതീയ ബഹുസ്വരത കാത്ത് സൂക്ഷിക്കാനും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുക്കം ഹിന്ദുധർമ്മ സംരക്ഷണ സമിതി മുക്കം സംസ്ഥാന പാതയോരത്ത് സംഘടിപ്പിച്ച ഉപവാസ സമരത്തിൽ ശക്തമായ പ്രതിഷേധമിരമ്പി. തിങ്കളാഴച്ച രാവിലൈ 10 മണിയോടെ മുക്കം പോസ്റ്റാഫിസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് ഉപവാസ സമര പന്തലിലേക്ക് നീങ്ങിയത്. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകൾ അകറ്റി സംരക്ഷണ കവചം തീർക്കാൻ ബഹുഭൂരിപക്ഷ സമുഹത്തിന്റെ ഉത്തരവാദിത്വവമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഒരു പൗരനും പ്രശ്നമുണ്ടാവില്ല. മുസ്ലിംകൾ പേടിക്കണ്ട, അമിത്ഷ പറയുന്നത് നിയമം നടപ്പിലാക്കാനുള്ള്ള തന്ത്രങ്ങളാണ്. ബാബറി മസ്ജിദ് തകർത്ത സംഭവത്തിലുo, ഗുജറാത്ത്, മുസഫർനഗർ കലാപങ്ങളിലുമൊക്കയുള്ള നിലപാടിൽ മുസ്ലിംങ്ങൾ പേടിക്കണ്ട എന്ന കാര്യത്തിന്റെറ പൊരുൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള പൗരന്മാർക്ക് പ്രശ്നമില്ലെന്നു വരുന്നവർക്കാണ് പറയുന്നതിലുടെയും മതം മാനദണ്ഡമാക്കിയുള്ള പൗരത്വം നൽകാനുള്ള നീക്കമാണ് സ്വാമികൾ ചൂണ്ടിക്കാട്ടി.

നാളെ എന്താണ് സംഭവിക്കുന്ന കാര്യത്തിലാണ് പ്രശ്നം ജ്വലിച്ച് നിൽക്കുന്നത്. രണ്ടാമതായി പൗരത്വ പട്ടികയും രാജ്യം മുഴുവനും നടപ്പാക്കാാനുള്ള ശ്രമമാണ്. ഇക്കാരണത്താൽ അമിത് ഷായുടെ അനുകൂല തഹസിൽദാർമാർപോലും നടപ്പാക്കാൻ സർക്കുലർ മുഖേന ഒത്താശ ചെയ്യുന്നതാായി ആരോപിച്ചു. പക്ഷെ, മുഖ്യമന്ത്രി നടപ്പിലാക്കില്ലെന്നുള്ള വാക്കാണ് ജനം വിശ്വാസമർപ്പിക്കുന്നത്. മതനിരപേക്ഷതക്ക് കടകവിരുദ്ധധമായ നിയമാണ് പൗരത്വ ഭേദഗതിയിലൂടെ സർക്കാർ കൊണ്ട് വന്നത്. ഭരണഘടനയെ കൂടെ നിർത്തി കൊണ്ട് എതിർക്കുക തന്നെ ചെയ്യും. മറിച്ച് മുസ്ലിംകൾക്ക് എതിരായതിലല്ല. രാജ്യത്ത് യുദ്ധമാണ് നടക്കുന്നത്.

തമ്മിലടിച്ചോ ചോര ചിന്തിയോ, തല വെട്ടിമാറ്റുന്ന കിരാതമായ യുദ്ധമല്ല മറിച്ച് ആശയങ്ങളുടെ, ആദർശങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബഹുജനങ്ങളുടെ യുദ്ധമാണ് നടക്കുന്നത്. ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യത്തിനാണ് യുദ്ധം. മറിച്ച് ഗോദ്സയുടെ വിഭാവനയുടെ കാര്യത്തിലല്ല. പൗരത്വം തെളിയിക്കാനുള്ള രേഖകൾ എന്തൊക്കയാണ് നരേന്ദ്ര മോദി പരസ്യപ്രസ്താവനയിറക്കണം. എന്നിട്ട് നരേന്ദ്ര മോദി തന്റെ പിതാവിന്റെ പൗരത്വതെളിവുകൾ മുന്നിൽ വെക്കണം. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ശേഷമേ ജനങ്ങളോട് രേഖകൾ തയ്യാറാക്കാൻ ആവശ്യപ്പെടാവൂ. എൻ.കെ.അബ്ദുറഹിമാൻ ഷാൾ അണിയിച്ചു. സി.മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. എ.പി മുരളീധരൻ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.പി വേലായുധൻ, സി.പി.ചെറിയ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കാസിം, ജംനാസ്, എം.കെ.ബാലൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP