Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി കുടുംബങ്ങൾക്ക് മരുന്നുകളും ആഹാര സാധനങ്ങളും എത്തിച്ചു നൽകുന്നു; മാതൃകയായി പാങ്ങോട് പ്രവാസി ഹെൽപ് ഡെസ്‌ക്; ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം

പ്രവാസി കുടുംബങ്ങൾക്ക് മരുന്നുകളും ആഹാര സാധനങ്ങളും എത്തിച്ചു നൽകുന്നു; മാതൃകയായി പാങ്ങോട് പ്രവാസി ഹെൽപ് ഡെസ്‌ക്; ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം

സ്വന്തം ലേഖകൻ

നൂറ്റാണ്ടിലെ മഹാമാരിയായി കോവിഡ് 19 മാറിയ സാഹചര്യത്തിൽ ആശങ്കയിലായിരിക്കുന്ന പ്രവാസികൾക്കും അവരുടെ നാട്ടിലെ കൂടുംബങ്ങൾക്കും കൈത്താങ്ങുമായി, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറൈൻ തുടങ്ങിയ അറബ് രാജ്യങ്ങളിലുള്ള പാങ്ങോട് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ്, പാങ്ങോട് പ്രവാസി ഹെൾപ് ഡെസ്‌ക്. നിശ്ചലമായി മാറിയ പ്രവാസ ലോകത്ത് ആഹാരത്തിനും. മരുന്നിനും, ചികിത്സക്കും ബുദ്ധിമുട്ടുന്ന പാങ്ങോട് പഞ്ചായത്തിലെ പ്രവാസികൾക്ക്, പരസ്പര സഹായമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പാങ്ങോട് പ്രവാസി ഹെൽപ് ഡസ്‌ക് വഴി നിരവധി പ്രവാസികൾക്ക് സഹായമെത്തിക്കാനും, മാനസിക സമ്മർദ്ദം ഒഴിവാക്കുവാനുള്ള മനഃശ്ശാസ്ത്രപരമായ സമീപനത്തിലൂടെയും പ്രവാസികൾക്ക് തുണയായി മാറുകയാണ് ഹെൽപ് ഡസ്‌ക്. പരസ്പര സഹായം എന്ന ആശയം മാത്രം ലക്ഷ്യമിട്ട് നാട്ടുകാർ വിവിധ ദേശത്ത് പണിയെടുക്കുമ്പോൾ സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ മാനവ സ്‌നേഹത്തിന്റെ മൂല്യം ഊട്ടി ഉറപ്പിക്കുകയാണ് ജാതിമത ചിന്തകൾക്കപ്പുറം ഈ കൂട്ടായ്മ.പാങ്ങോട് പ്രവാസി ഹെൽപ്പ് ഡസ്‌ക് കൂട്ടായ്മ വഴി പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യ ക്കിറ്റ് വിതരണം, ലോക് ഡൗണിൽ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചന് ധനസഹായം, പ്രവാസ ലോകത്ത് നിന്ന് മടങ്ങിയെത്തിയ നിർദ്ധനർക്ക് സഹായം, നാട്ടിൽ വരാൻ വിഷമിക്കുന്ന പ്രവാസികൾക്ക് സഹായം തുടങ്ങി വിവിധ മേഖലകളിൽ സഹായത്തിന്റെ കയ്യൊപ്പുമായി നാടിന് മാതൃകയായി മാറുന്നു പാങ്ങോട് പ്രവാസി ഹെൽപ് ഡസ്‌ക്.സിദ്ദിഖ് മണക്കോട് ( +91 8848374399) കോ.ഓഡിനേറ്ററായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായിസൗദി അറേബ്യയിൽ നിന്നും ഷുഐബ് (+966 536116035) റിയാസ് (+966551411487) നിസാം (+966 581309839) സജീർ (+966 55 14 12771)

യു എ ഇ ൽ നിന്നും
സാദിഖ് (+971558962 146) ഷംനാദ് (+971 553493422) ഷാൻ (+971 50 6203517) റസീം (+971 555617348)
കുവൈറ്റ്
നൗഷാദ് (+965 99473360 ) ഷെറിൻ (+96597749572)
ഖത്തർ
Adv. റാസി(+974 555 65320)
ബഹറൈൻ
നസീർ (+973 330 35510)
ഷാജി (+973 39729452)

ഒമാൻ
റാഫി (+968 92880918) എന്നിവരെ ഏത് അടിയന്തിര ഘട്ടത്തിലും സഹായത്തിനായി വിളിക്കാവുന്നതാണ്.എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രൊഫസർ L.A.ഖലാം,സക്കീർഷാനവാസ്, A. M അൻസാരി, അഭിലാഷ്, സതി തിലകൻ എന്നിവരും ,ട്രഷറ റായി ഷമീർ കൊച്ചു വിളയും പാങ്ങോടിനെ പ്രതിനിധീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP