Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ജീവൻ രക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി; ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് വി കെയർ പദ്ധതി വഴി

ജീവൻ രക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി; ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത് വി കെയർ പദ്ധതി വഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രാജസ്ഥാൻ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയർ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിന് നിർദ്ദേശം നൽകി. നാടോടി യുവതിയുടെ ജീവൻ രക്ഷിക്കാൻ ഒരു ലക്ഷം രൂപ വേണമെന്നും കൈയിലുള്ളത് വെറും 400 രൂപ മാത്രമാണെന്നും വന്ന റിപ്പോർട്ടിനെ തുടർന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്. സബറിന് വേണ്ട വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സഹിക്കാൻ കഴിയാത്ത തലവേദനയുമായാണ് സബറിൻ ഒരാഴ്ച മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്. പരിശോധനയിൽ തലയിൽ മുഴ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദേശിക്കുകയും ചെയ്തു. തലയിൽ രക്തക്കുഴൽ വികസിച്ചുള്ള മുഴയാണ് സബറിനുണ്ടായത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് തലയുടെ ആൻജിയോഗ്രാം എടുക്കുകയും അതോടൊപ്പം മുഴയിലേക്ക് വരുന്ന രക്തക്കുഴലുകളെ തടയുകയും വേണം. ഇതിനുള്ള സാങ്കേതികവിദ്യ ശ്രീ ചിത്രയിലാണ് ഉള്ളത്. ശ്രീചിത്രയിലെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാകുമെന്നാണ് പറയുന്നത്. ഈ പ്രൊസീജിയർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയാൽ അമിതമായ രക്തസ്രാവം ഉണ്ടാകും. അതിനാൽ ആദ്യമായി ഈ എമ്പൊളൈസേഷൻ നടപടിക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. സബറിനാകട്ടെ ഭർത്താവ് നിസാമുദ്ദീനും കുരുന്നുകളായ രണ്ട് കുട്ടികളുമല്ലാതെ സഹായത്തിനാരുമില്ലായിരുന്നു. ട്രാഫിക് സിഗ്നലുകൾ തോറും ബലൂൺ കച്ചവടം നടത്തി കഴിയുന്ന പാവപ്പെട്ട ഈ നാടോടി കുടുംബത്തിനാണ് വി കെയർ പദ്ധതി വഴി സഹായമെത്തുന്നത്.

Stories you may Like

സർജറി വിഭാഗത്തിൽ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് സബറിനെ ചികിത്സിക്കുന്നത്. സർജറി, പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ചേർന്നാണ് സർജറി നടത്തുന്നത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ശ്രീചിത്രയിലെ ചികിത്സ വി കെയർ പദ്ധതി വഴിയും മെഡിക്കൽ കോളേജിലേത് സർക്കാർ പദ്ധതി വഴിയും സൗജന്യമായി ചെയ്തുകൊടുക്കുന്നതാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP