Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൺകോർഡിയ യു.പി സ്‌കൂളിൽ പച്ചത്തുരുത്തും നടീൽ ഉത്സവവും സംഘടിപ്പിച്ചു

കൺകോർഡിയ യു.പി സ്‌കൂളിൽ പച്ചത്തുരുത്തും നടീൽ ഉത്സവവും   സംഘടിപ്പിച്ചു

ച്ചത്തുരുത്തും ജൈവകൃഷിയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഭാവി തലമുറയെലക്ഷ്യമിട്ടുള്ളതാണെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺഡോ.ടി.എൻ.സീമ. സംസ്ഥാനത്തെ ശുചിത്വ - മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ ജൈവ അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ സംബന്ധിച്ച അവബോധവും പരിശീലനവും ഹരിതകേരളം മിഷൻ സംഘടിപ്പിക്കുമെന്നും ഡോ.ടി.എൻ.സീമ പറഞ്ഞു.

തിരുവനന്തപുരത്ത് പേരൂർക്കട മണ്ണാമൂലയിലെ കൺ കോർഡിയ യു.പി
സ്‌കൂളിൽ ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സ്‌കൂൾ പി.ടി.എ യുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയും പച്ചക്കറിത്തൈ നടീൽ ഉത്സവവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ഡോ.ടി.എൻ.സീമ. സ്‌കൂൾ കാമ്പസിൽകൃഷി ചെയ്യാനായി ശാസ്ത്രീയമായ നിലമൊരുക്കിയെടുത്ത് വിദ്യാർത്ഥികളുംഅദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പച്ചക്കറിത്തൈകൾ നട്ടു. ഞാവൽത്തൈ നട്ടാണ് ഡോ.ടി.എൻ.സീമ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറി ച്ചത്.

പരിപാടിയോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കും വാർഡ് കൗൺസിലർ അനിൽകുമാർ പച്ചക്കറിത്തൈവിതരണം നടത്തി. കൃഷി ഓഫീസർ ടി.എം. ജോസഫ്, എ.ഇ.ഒ കെ.സിയാദ്, കൺകോർഡിയ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ആർ പത്മദാസ്, കൺകോർഡിയഎച്ച്.എസ് ഹെഡ്‌മാസ്റ്റർ ആർ.എൽ.ആനന്ദകുമാർ, കൺകോർഡിയ യു.പി. സ്‌കൂൾഹെഡ്‌മാസ്റ്റർ ജേക്കബ് സജി, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, എസ്.എം.സിചെയർപേഴ്‌സൺ ഫസീല കയ്പാടി, എന്നിവരും ഹരിതകേരളം മിഷനിൽ നിന്നുംകൺസൾട്ടന്റ് ടി.പി.സുധാകരൻ, ടെക്‌നിക്കൽ ഓഫീസർമാരായ പി.അജയകുമാർ,വി.രാജേന്ദ്രൻ നായർ, സുരേഷ് പോൾ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP