Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കുന്നു; ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കും

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദൽ മാർഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കുന്നു; ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കും

സ്വന്തം ലേഖകൻ

രു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വിൽപനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ നിരോധന നടപടികൾ കർശനമായി പാലിക്കാനും ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനു മായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക - ആരോഗ്യ- മാലിന്യ പ്രശ്‌നങ്ങൾ ഹരിതകേരളം മിഷൻ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പൂർണമായി അനുവർത്തിച്ച് പ്രകൃതി സൗഹൃദ ബദൽ ഉൽപന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബശ്രീ, മറ്റു സ്വയംതൊഴിൽ സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ച് ബദൽ ഉൽപന്ന നിർമ്മാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടികളും സ്വീകരിക്കും.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഹരിതനിയമ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് ഇതുവരെ 20 ലക്ഷം പേർക്ക് ഹരിതനിയമാവലി പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയും തുടർ നടപടികളും കാമ്പയിൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോധവൽക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദൽ ഉൽപന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികൾ മുഖേന ആരംഭിക്കുന്ന കാമ്പയിൻ പരിപാടികൾക്ക് ജനുവരി ഒന്നിന് തുടക്കമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP