Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: ഹരിതകേരളം മിഷൻ ഫേസ്‌ബുക്ക് ലൈവ് ഇന്ന് ഉച്ചയ്്ക്ക് മൂന്നു മണി മുതൽ

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: ഹരിതകേരളം മിഷൻ ഫേസ്‌ബുക്ക് ലൈവ് ഇന്ന് ഉച്ചയ്്ക്ക് മൂന്നു മണി മുതൽ

സ്വന്തം ലേഖകൻ

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്‌ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (മെയ്‌ 9 ന്) ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4.30 വരെയാണ് പരിപാടി. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, മണ്ണൊരുക്കൽ, തൈ ഒരുക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്‌ബുക്ക് ലൈവിലൂടെ നൽകും. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ. ജോയ് എം., ഡോ. ശാരദ, ഡോ. രാധിക എൻ.എസ്., ഡോ. അമ്പിളി പോൾ, ഡോ. വിശ്വേശ്വരൻ, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

https://www.facebook.com/harithakeralamission എന്നപേജ് സന്ദർശിച്ച് ലൈവ് കാണാവുന്നതാണ്. കൊറോണക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നൽകാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെതുടർന്ന് സംസ്ഥാനത്ത് കാർഷിക മേഖലയിൽ ജനങ്ങൾക്കുണ്ടായ പ്രത്യേക താത്പര്യം മുൻനിർത്തിയാണ് ഫേസ്‌ബുക്ക് ലൈവ് സംഘടിപ്പിക്കുന്നത് ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ്ചെയർപേഴ്സൺ ഡോ.ടി.എൻ സീമ അറിയിച്ചു. ഇതിനോടകം മൈക്രോഗ്രീൻ കൃഷി, കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി, സംയോജിത കൃഷി തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ഫേസ്‌ബുക്ക് ലൈവുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP