Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനത്തിന്റെ പരിശോധന നടത്തി ജിഎസ്ഐ

സ്വന്തം ലേഖകൻ

ഓഗസ്റ്റ് 2020 - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ നേതൃത്വത്തിൽ മണ്ണിടിച്ചിലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റീജ്യണൽ ലാൻഡ്സ്ലൈഡ് ഏർലി വാണിങ് സിസ്റ്റത്തിന്റെ (എൽഇഡബ്ല്യുഎസ്) പരീക്ഷണം പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിലെ ഡാർജീലിങ് ജില്ലയിലും തമിഴ് നാട്ടിലെ നീൽഗിരി ജില്ലയിലുമാണ് പരിശോധന നടത്തുന്നത്. ഈ സംവിധാനം രണ്ട് സ്ഥലങ്ങളിലുംകുറച്ച് വർഷങ്ങളിൽ മൺസൂൺ കാലത്ത് പരിശോധന നടത്തി സാധുത ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനസജ്ജമാകുക. കൽക്കനി, ഖനികളുടെചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ പ്രഹ്ലാദ്ജോഷിസോഷ്യൽമീഡിയ വഴിയാണ് ഈ വിവരം പങ്കുവെച്ചത്.

ഇത്തരത്തിലുള്ള മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനസജ്ജമായിട്ടുള്ള മറ്റ് വികസിത രാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും കുറച്ച് വർഷങ്ങളിൽ മൺസൂൺ കാലത്ത് വിപുലമായ മണ്ണ് പരിശോധനയും എൽഇഡബ്ല്യുഇഎസ് മാതൃകകളുടെ പരിശോധനയും മണ്ണിടിച്ചിൽ സാധ്യതയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പ്രായോഗിക പരിശോധനയും നടത്തിയ ശേഷമേ ഇത് പ്രവർത്തന സജ്ജമാക്കാവൂ എന്ന് ജിയോളജിക്കൽ സർവേഓഫ് ഇന്ത്യ ജിഎച്ച്ആർഎം വിഭാഗം ഡയറക്ടർ ഡോ. സായ്ബാൽഘോഷ് പറഞ്ഞു. ല്ാൻഡ്സ്ലിപ്പ് എന്ന സംയുക്ത അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായി ഭൂപ്രകൃതി, കാലാവസ്ഥ, സോഷ്യൽഡൈനാമിക്സ്രംഗങ്ങളിലെ നിരവധി ഇന്ത്യൻ, യൂറോപ്യൻ ഗവേഷകരുടെ സഹകരണത്തോടെയാണ് ജിഎസ്ഐ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

ഹിമാലയൻ മലനിരകൾ, വടക്ക് കിഴക്കൻ ഇന്ത്യയുടെസബ് ഹിമാലയൻ ഭാഗങ്ങൾ, പശ്ചിമഘട്ടം തുടങ്ങിയ മണ്ണിടിച്ചിൽ സാധ്യതയുള്ള മലനിരകളപം പർവ്വത നിരകളുമടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും രണ്ട്് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. 170 ജില്ലകളിലായി, ഇന്ത്യൻ ഭൂപ്രദേശത്തിന്റെ 12.6% (4.2 ലക്ഷം ചതുരശ്രഅടി) ഉൾക്കൊള്ളുന്നതാണ് ഈ മണ്ണിടിച്ചിൽ സാധ്യതാമേഖല.

സമീപകാലത്തായി നോൺ-സ്ട്രക്ചറൽ നടപടികൾക്ക് പ്രചാരംവർധിച്ചിട്ടുണ്ട്. ഇത് വിജയകരമായിവികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്താൽ താരതമ്യേന കുറഞ്ഞ ചെലവിൽ ദുരന്തങ്ങളെ പ്രതിരോധിക്കാനാകും. മണ്ണിടിച്ചിൽ ദുരന്ത ലഘൂകരണത്തിനുള്ള ഘടനാപരമായ നിർമ്മാണ പ്രവർത്തനങ്ങൾ ചെലവേറിയതാണ്. കാരണം ഇത് ഒന്നോ ചെറിയൊരുകൂട്ടം മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ മാത്രമേ സ്ഥാപിക്കാനാകൂ. അതിനാൽ, അപകട ഭീഷണിയുണ്ടാക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലും അപകടം ബാധിക്കാനിടയുള്ളവരുടെതോത് കണക്കിലെടുത്തുമാണ് ഇത്തരം നിർമ്മിതികൾ സ്ഥാപിക്കുക.

ഇന്ത്യയിലെ മുഴുവൻ മണ്ണിടിച്ചിൽ സാധ്യതാ മേഖലകൾക്കുമായി (4.2 ലക്ഷം ചതുരശ്ര കിലോമീറ്റർ) 1:50,000 തോതിലുള്ള മണ്ണിടിച്ചിൽ സംവേദനാ രേഖ തയാറാക്കുന്ന നാഷണൽ സസെപ്റ്റിബിലിറ്റി മാപ്പിങ് (എൻഎൽഎസ്എം) എന്ന ദേശീയ പ്രൊജക്ടിന്റെ അവസാനഘട്ടത്തിലാണ്ഇപ്പോൾജിഎസ്ഐ. റിമോട്ട് സെൻസിംഗും ഫീൽഡ് അധിഷ്ഠിത ഇൻപുട്ട് രേഖയും ഉപയോഗിച്ച് വികസിപ്പിച്ച നാഷണൽ ലാൻഡ്സ്ലൈഡ് ഇൻവെന്ററി തയാറാക്കലും ഇതിലുൾപ്പെടുന്നു. 2019-20 വരെ ആകെടാർജറ്റിന്റെ (3.57 ലക്ഷം ചതുരശ്ര കിലോമീറ്റർ) 86% വരെ എൻഎൽഎസ്എം പ്രൊജക്ടിൽജിഎസ്ഐ പൂർത്തീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെദുരന്തനിവാരണ പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനായി ഭൂപ്രദേശം സംബന്ധിച്ച ഈ വലിയ വിവര ശേഖരം ഘട്ടംഘട്ടമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കും. ജിഐഎസ്-എനേബിൾഡ് മാപ്പ് വിവരത്തിന്റെ 61% വും (2.55 ലക്ഷം ചതുരശ്ര കിലോമീറ്റർ) ജിഎസ്ഐയുടെ ഭൂകോശ് മാപ്പ് പോർട്ടലിൽ (http://bhukosh.gsi.gov.in/Bhukosh/Public) അപ്ലോഡ്ചെയ്തിട്ടുണ്ട്. ഇത് സൗജന്യമായിഡൗൺലോഡ്ചെയ്യാവുന്നതുംസ്റ്റേക്ക് ഹോൾഡർമാർക്ക് ഉപയോഗിക്കാവുന്നതുമാണ്. അപ്ലോഡ്ചെയ്തിട്ടുള്ള എൻഎൽഎസ്എം ഡേറ്റാബേസിൽ 52,146 മാപ്പ്ഡ് ലാൻഡ്സ്ലൈഡ് പോളിഗൺ ഡേറ്റയും ഫീൽഡ്-വാലിഡേറ്റഡ്ജിയോ-പാരാമെട്രിക് അട്രിബ്യൂട്ട്സ് സഹിതമുള്ള 25,184 ലാൻഡ്സ്ലൈഡ് പോയിന്റ്ഡേറ്റയുുണ്ട്. 18 മണ്ണിടിച്ചിൽ സാധ്യതാ സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയുംസ്റ്റേക്ക്ഹോൾഡർമാർക്ക് ഇത് ഉപയോഗിക്കാം. മീഡിയംസ്‌കെയിലിലുള്ള ഏറ്റവുംകാര്യക്ഷമമായ അടിസ്ഥാന ഭൂവിവര മാർഗമാണ്ജിഎസ്ഐയുടെ എൻഎൽഎസ്എം ഡേറ്റാബേസ്. ഇന്ത്യയിലെ മലനിര/പർവ്വത മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതി ആസൂത്രണത്തിനുമായി ഏകോപിപ്പിക്കാവുന്നതുംവിനിയോഗിക്കാവുന്നതുമാണിത്. ഇത് കൃത്യമായി നടപ്പാക്കിയതാൽ, കൂടുതലായും മനുഷ്യനിർമ്മിത നടപടികളിലൂടെയുണ്ടാകുന്ന പുതിയ മണ്ണിടിച്ചിലുകൾ തടയാൻ കഴിയും.

ഭൂവിനിയോഗമേഖലായ നിയന്ത്രങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്ഥലസംബന്ധിയായ മികച്ച പ്രവചന മാർഗമാണ് ഭൂപ്രകൃതി സംവേദന രേഖ (ലാൻഡ്സ്ലൈഡ് സസെപ്റ്റിബിലിറ്റിമാപ്പ്) എന്ന്ജിയോളജിക്കൽ സർവേഓഫ് ഇന്ത്യജിഎച്ച്ആർഎംവിഭാഗം ഡയറക്ടർ ഡോ. സായ്ബാൽഘോഷ് പറഞ്ഞു. ഇന്ത്യയിൽ നീൽഗിരിജില്ലയിലുംനൈനിറ്റാളിലുമാണ് ഇതുപയോഗിക്കുന്നത്. മലനിരകളുടെവികസനത്തിനുംകൈകാര്യംചെയ്യലിനുമായി ഈ സുപ്രധാന ഭൂവിവര മാർഗം മറ്റ്് മണ്ണിടിച്ചിൽ സാധ്യതാ സംസ്ഥാനങ്ങളും ഉപയോഗിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂപ്രതലങ്ങളുടെ സവിശേഷതയനുസരിച്ചാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. അവയെ കൈകാര്യം ചെയ്യുന്ന രീതിയും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ഭൂപ്രതല സംരക്ഷണവുംമണ്ണൊലിപ്പ് തടയൽ നടപടികളും, ജ്യോമെട്രി മോദിഫിക്കേഷനും മാസ് ഡിസ്ട്രിബ്യൂഷൻ നടപടികളും, ഹൈഡ്രോളജി (സർഫസ് ഡ്രെയ്നേജ്), ഹൈഡ്രോജിയോളജിക്കൽ (സബ്-സർഫസ് ഡ്രെയ്നേജ്) മോദിഫിക്കേഷൻ നടപടികൾ, ചരിവ്ദൃഢമാക്കൽ നടപടികൾ (മണ്ണിന്റെ സവിശേഷതകളുടെ പരിവർത്തനവുംരൂപാന്തരവും, ട്രാൻസ്ഫറിങ് ലോഡ്സ്ടുകംപീറ്റന്റ് ഗ്രൗണ്ട്), റിട്ടെൻഷൻ സ്ട്രക്ചേഴ്സ് എന്നിവയാണ് പൊതുവിലുള്ള ഘടനാപരമായ ദുരന്ത ലഘൂകരണ നടപടികൾ.

അരുണാചൽപ്രദേശിലെ ടാർജറ്റ് പ്രദേശങ്ങളിലെ പ്രാദേശിക മണ്ണിടിച്ചിൽമുന്നറിപ്പ് സംവിധാനത്തിനും എൻഎൽഎസ്എം പ്രൊജക്ടിന്റെ നടപ്പാക്കലിനും പുറമേ (1: 10,000) എന്ന മീസോസ്‌കെയിലിൽ, തിരഞ്ഞെടുത്ത മേഖലകളിൽ മണ്ണിടിച്ചിൽ അപകടസാധ്യതാ മേഖലാവത്കരണ പ്രവൃത്തികൾക്കും മണ്ണിടിച്ചിൽദുരന്ത അവലോകനത്തിനായികൂടുതൽ വിശദമായ ഭൂമിശാസ്ത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനായിസൈറ്റ്-സ്പെസിഫിക് (1:2000 സ്‌കെയിലിനേക്കാൾ വലുത്) മണ്ണിടിച്ചിൽവിവരശേഖരണത്തിനും ഘടനാപരമായ നിർമ്മാണ പ്രക്രിയകളിലൂടെയുള്ളതുംഅല്ലാത്തതുമായ ദുരന്ത ലഘൂകരണ നടപടികൾ സ്ഥാപിക്കുന്നതിനുമാണ് ജിഎസ്ഐ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്ന് ജിഎസ്ഐയിലെ ഡോ. സായ്ബാൽഘോഷ്‌കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയും റോഡ് പരിപാലന അഥോറിറ്റികളുടെയും പ്രത്യേക അഭ്യർത്ഥനകൾക്കു വിധേയമായാണ് മേൽപ്പറഞ്ഞ പ്രവൃത്തികൾ നടപ്പാക്കാൻ സൈറ്റ് തിരഞ്ഞെടുക്കുന്നതിന് ജിഎസ്ഐ മുൻഗണനാക്രമം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP