Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുവർണ സമ്മാനങ്ങളുടെ ഓഫറുമായി ഗോദ്റെജ് ലോക്ക്സ്

സുവർണ സമ്മാനങ്ങളുടെ ഓഫറുമായി ഗോദ്റെജ് ലോക്ക്സ്

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ ലോക്കിങ് ഉപകരണ ഉൽപ്പാദകരും 123 വർഷത്തെ പരിചയവുമുള്ള ഗോദ്റെജ് ലോക്ക്സ് ആൻഡ് ആർക്കിട്ടെക്ക്ച്വറൽ ഫിറ്റിങ്സ് സിസ്റ്റംസ് ഉപഭോക്താക്കൾക്ക് 50,000 രൂപവരെ മൂല്യമുള്ള ഗോൾഡ് വൗച്ചറുകൾ ലഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ചു. 2000 രൂപയ്ക്കു മുകളിൽ ലോക്കുകൾ, അലങ്കാര ഫിറ്റിങ്സുകൾ, കിച്ചൻ സിസ്റ്റം തുടങ്ങിയവ വാങ്ങുന്ന ഉപഭോക്താക്കൾ ഓഫറിൽ പങ്കെടുക്കാൻ യോഗ്യരാണ്.

ഓഫർ അനുസരിച്ച് ഗോദ്റെജ് ലോക്കുകൾ വാങ്ങുന്ന ആളുകൾക്ക് കല്യാൺ ജൂവലറിയിൽ നിന്നും 5000-50000 രൂപവരെ മൂല്യമുള്ള ഗോൾഡ് വൗച്ചറുകൾ നേടാം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 1000 ഭാഗ്യവാന്മാർക്ക് ഈ വൗച്ചറുകൾ ലഭിക്കും. 7767001400 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അയക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ലിങ്ക് അയച്ചു തരും. ഇവർ പർച്ചേസ് വിവരങ്ങൾ, ഇൻവോയ്സ് നമ്പർ, തുക, തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം. വിജയിയെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും. ഗോദ്റെജിന്റെ അംഗീകൃത റീട്ടെയിലർമാരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓഫറിൽ പങ്കെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP