Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രെഷ് + സേഫ് റേഞ്ച് സാനിറ്റൈസറുമായി ഗോദ്റെജ് എയർ

സ്വന്തം ലേഖകൻ

കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രമുഖ സുഗന്ധ ബ്രാൻഡായ ഗോദ്റെജ് എയർ, സുഗന്ധവും ശുചിത്വവും സംയോജിപ്പിച്ച് ഗോദ്റെജ് എയർ ഫ്രെഷ് + സേഫ് റേഞ്ച് സാനിറ്റൈസറുകൾ പുറത്തിറക്കി. ഗോദ്റെജ് എയർ ആൻഡ് സർഫേസ് സ്പ്രേ, ഫാബ്രിക് സാനിറ്റൈസർ സ്പ്രേ, ട്രാവൽ സാനിറ്റൈസർ സ്പ്രേ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ഉത്പന്ന നിര. വീട്ടിലായിരിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും ഉപയോഗത്തിന് ശേഷം, അതിശയകരമായ സുഗന്ധതോടൊപ്പം ഈ ഉത്പന്നങ്ങൾ 99.9% അണുക്കളെയും നശിപ്പിച്ച് കൈകളും, താമസസ്ഥലവും വസ്ത്രങ്ങളും ശുചിയാക്കുന്നു.

താമസ സ്ഥലങ്ങളിലെ എല്ലാ ഭാഗത്തും ഉപയോഗിക്കാൻ അനുയോജ്യമാണ് ഗോദ്റെജ് എയർ ആൻഡ് സർഫേസ് സ്പ്രേ. ഫാബ്രിക് സാനിറ്റൈസർ സ്പ്രേ വീട്ടിലെ കർട്ടനുകൾ, ബെഡ്ഷീറ്റുകൾ, ടവലുകൾ തുടങ്ങിയവയിൽ ഉപയോഗിക്കാം. എല്ലാ യാത്രകളിലും ഉപകാരപ്രദമാവുന്ന രീതിയിലാണ് ഗോദ്റെജ് എയർ ട്രാവൽ സാനിറ്റൈസർ സ്പ്രേ. മൂന്ന് ഉൽപ്പന്നങ്ങളും കൂൾ സർഫ് ബ്ലൂ സുഗന്ധത്തിൽ ലഭ്യമാവും. എയറോസോൾ സ്പ്രേ ഫോർമാറ്റിലുള്ള എയർ ആൻഡ് സർഫേസ് സ്പ്രേ 240 മില്ലിക്ക് 199 രൂപക്ക് ലഭിക്കും. ലിക്വിഡ് രൂപത്തിലുള്ള എയർ ഫാബ്രിക് സാനിറ്റൈസർ സ്പ്രേയുടെ 225 മില്ലിക്ക് ട്രിഗർസ്പ്രേ 199 രൂപയും, ട്രാവൽ സാനിറ്റൈസർ സ്പ്രേക്ക് 85 മില്ലിക്ക് 99 രൂപയമാണ് വില. ഇ-കൊമേഴ്സ് ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ, റീട്ടെയിൽ ഔട്ട്്ലെറ്റുകൾ എന്നിവക്കൊപ്പം www.godrejaer.com വഴിയും പുതുനിര ഉത്പന്നങ്ങൾ വാങ്ങാം.

ഹോം, കാർ സുഗന്ധ വിഭാഗത്തിൽ ഗോദ്റെജ് എയർ മറ്റൊരു പുതുമ കൊണ്ടുവരികയാണെന്നും ഒരു മാർക്കറ്റ് ലീഡർ എന്ന നിലയിൽ ഇരട്ട ആനുകൂല്യ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഈ രംഗത്ത് തങ്ങൾ വിപ്ലവം സൃഷ്ടിക്കുകയാണെന്നും ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, ഇന്ത്യ ആൻഡ് സാർക്ക് സിഇഒ സുനിൽ കടാരിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP