Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഒരു ലക്ഷം രൂപ വരെയുള്ള സ്വർണം അടക്കം നിരവധി പദ്ധതികളുമായി ഗോദ്‌റെജ് അപ്ലയൻസസിന്റെ ഓണം ആനുകൂല്യങ്ങൾ

സ്വന്തം ലേഖകൻ

കോവിഡിനെതിരായ സുരക്ഷയ്ക്കായി യുവി-സി അധിഷ്ഠിത അണുനാശക ഉപകരണമായ  വൈറോഷീൽഡും 6 ഇൻ 1 കൺവർട്ടബിൾ ഫ്രീസർ സാങ്കേതികവിദ്യയും അവതരിപ്പിച്ചു.

കൊച്ചി: ഒരു ലക്ഷം രൂപ വരെയുള്ള സ്വർണം ബമ്പർ സമ്മാനമായി നൽകുന്നതടക്കമുള്ള പദ്ധതികളുമായി ഗോദ്‌റെജ് അപ്ലയൻസസ് തങ്ങളുടെ ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിനു പുറമെ ആകർഷകമായ വായ്പാ പദ്ധതികളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 3000 രൂപ വരെയുള്ള ക്യാഷ് ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷിതവും സമ്പർക്ക രഹിതവുമായ സംവിധാനത്തിലൂടെ +91 99233 11664 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ വിലയുള്ള സ്വർണ്ണ സമ്മാനം വിജയിക്കാനുള്ള അവസരമാണ് ഇത്തവണത്തെ ഓണത്തിന് ഗോദ്‌റെജ് ഉപഭോക്താക്കൾക്കു നൽകുന്നത്. തെരഞ്ഞെടുത്ത ബാങ്കിങ് പങ്കാളികൾ വഴി 3000 രൂപ വരെയുള്ള ക്യാഷ് ബാക്ക്, തെരഞ്ഞെടുത്ത ഗോദ്‌റെജ് അപ്ലയൻസസ് മോഡലുകളിൽ 10,000 രൂപ വരെ ഇളവ് എന്നിവയും ഇതിനു പുറമെ ലഭ്യമാണ്. എല്ലാ മുൻനിര ക്രെഡിറ്റ് കാർഡുകളിലും തെരഞ്ഞെടുത്ത ഡെബിറ്റ് കാർഡുകളിലും 0 ശതമാനം പലിശയിൽ ഡൗൺ പെയ്‌മെന്റ് ഇല്ലാതെ ലളിതമായ ഇഎംഐ ആനുകൂല്യവും അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകളിൽ 18 മാസം, 12 മാസം, 10 മാസം, 8 മാസം എന്നിങ്ങനെയുള്ള തിരിച്ചടവുകളിലായി ആകർഷകമായ ആനുകൂല്യങ്ങളും നൽകും.

കേരളത്തിലെ മുൻനിര എയർ കണ്ടീഷണർ ബ്രാൻഡുകളിൽ ഒന്നാണ് ഗോദ്‌റെജ് അപ്ലയൻസസ്. ഈ സ്ഥാനം കൂടുതൽ ശക്തമാക്കാനായി ബ്രാൻഡ് അഞ്ചു വർഷ അധിക വാറണ്ടി നൽകുന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 399 രൂപയും ജിഎസ്ടിയും അടങ്ങിയ സബ്‌സിഡിയോടു കൂടിയ ഇൻസ്റ്റലേഷൻ നിരക്കുകൾ എല്ലാ ഗോദ്‌റെജ് എയർ കണ്ടീഷണറുകളിലും ലഭ്യമാണ്. എക്‌സ്‌ചേഞ്ച് വഴി എംആർപിയിൽ 3000 രൂപ ഇളവോടു കൂടി ഗോദ്‌റെജ് എസി തിരഞ്ഞെടുക്കാനുമുള്ള അവസരവും ഉപഭോക്താക്കൾക്കു ലഭ്യമാണ്.

വിവിധ വിഭാഗങ്ങളിലായുള്ള ശക്തമായ ഉപഭോക്തൃ നിരയോടു കൂടി ഇപ്പോഴത്തെ മഹാമാരി സാഹചര്യത്തിലും ഓണത്തിന് ഇരട്ട അക്ക വളർച്ചയാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഓണം ആനുകൂല്യങ്ങൾ കേരളത്തിൽ മുഴുവനും സെപ്റ്റംബർ അഞ്ചു വരെ ലഭ്യമായിരിക്കും.

ഗോദ്‌റെജ് വൈറോഷീൽഡ്

മഹാമാരിയുടെ ഫലമായി ജനങ്ങൾ ഇപ്പോൾ കൂടുതലായി ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ ജാഗരൂകരാണ്. കോവിഡ് 19 വൈറസിൽ നിന്നു സംരക്ഷണം നേടാനായി അവർ ശ്രദ്ധാലുക്കളുമാണ്. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നിൽ പ്രസക്തമായ ഗോദ്‌റെജ് വൈറോഷീൽഡ് അവതരിപ്പിക്കുകയാണ്. യുവി-സി സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ അണുനശീകരണം നടത്തുന്ന ഗോദ്‌റെജ് വൈറോഷീൽഡ് രണ്ടു മുതൽ ആറു മിനിറ്റിനുള്ളിൽ 99 ശതമാനം കോവിഡ് 19 വൈറസുകളേയും നശിപ്പിക്കും. കോവിഡ് 19, മറ്റു വൈറസുകൾ, ബാക്ടീരിയ എന്നിവയെ നിർവ്വീര്യമാക്കാൻ അനുയോജ്യമായ രീതിയിൽ 254എൻഎം തരംഗ ദൈർഘ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഐസിഎംആർ എംപാനൽ ചെയ്ത ലാബ് ഇത് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

യുവി സറൗണ്ട് സാങ്കേതികവിദ്യയിലുള്ള ഗോദ്‌റെജ് വൈറോഷീൽഡ് 4 യുവി-സി ട്യൂബുകളും 6 സൈഡ് റിഫ്‌ളക്ടീവ് ഇന്റീരിയറുകളുമാണ് ഉപയോഗിക്കുന്നത്, ഇത് വിപണിയിലെ ഏറ്റവും ഉയർന്ന നിലയാണ്. പലചരക്കു സാധനങ്ങൾ മുതൽ ഇലക്കറികൾ വരെയും മൊബൈൽ ഫോണുകളും മാസ്‌ക്കുകളും മുതൽ സ്വർണാഭരണങ്ങൾ വരെയും ഹെഡ് ഫോണുകൾ മുതൽ കാർ കീ വരെയും കളിപ്പാട്ടങ്ങൾ മുതൽ കറൻസി നോട്ടുകളും വാലറ്റുകളും കണ്ണടകളും വരെ എന്തും ഇതിലൂടെ അണു നശീകരണം നടത്താം.

ഇതിന്റെ 30എൽ വലുപ്പം കൂടുതൽ ഇനങ്ങളും വലിയ ഇനങ്ങളും ഒരുമിച്ച് അണു നശീകരണം നടത്താനും അതു വഴി സമയവും ഊർജ്ജവും ലാഭിക്കാനും സഹായിക്കും. കഴുകുവാനും നനച്ചു വെക്കുവാനും മാറ്റി സൂക്ഷിക്കുവാനും ബുദ്ധിമുട്ടേണ്ടതില്ലാത്ത അവസ്ഥയാണ് ഇതിലൂടെ ലഭ്യമാകുന്നത്.

സുരക്ഷിതമായി 100 ശതമാനം യുവി ലീക്ക് പ്രൂഫ് ആയും ഡോർ തുറക്കുമ്പോൾ സ്വയം കട്ട് ഓഫ് ആകുന്ന രീതിയിലും ആണ് ഗോദ്‌റെജ് വൈറോഷീൽഡ് നിർമ്മിച്ചിരിക്കുന്നത്.

ഗോദ്‌റെജ് സർവ്വീസ് അഷ്വറൻസിന്റെ പിൻബലത്തോടെ ഒരു വർഷത്തെ സമഗ്ര വാറണ്ടിയും ഇതിനുണ്ട്. 8990 രൂപ എന്ന ആകർഷക വിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഇത് ഓഗസ്റ്റ് മുതൽ കേരളത്തിലെ ഉപഭോക്താക്കൾക്കു ലഭ്യമാകും.

6 ഇൻ 1 കൺവർട്ടബിൾ ഫ്രീസർ സാങ്കേതിക വിദ്യ
ഫ്രീസറുകൾ മുതൽ ഡീപ് ഫ്രീസർ വരെയുള്ള 6 ഇൻ 1 മോഡുമായുള്ള കൺവർട്ടബിൾ ഫ്രീസർ സാങ്കേതിക വിദ്യയും ഗോദ്‌റെജ് അവതരിപ്പിക്കുന്നുണ്ട്. ഗോദ്‌റെജ് എയോൺ വൈബ്, ഗോദ്‌റെജ് എയോൺ വലോർ എന്നീ രണ്ട് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണികളിലാണ് ഈ സാങ്കേതിക വിദ്യ ലഭ്യമാകുന്നത്. കൂടുതൽ കാര്യക്ഷമത നൽകും വിധം മാറിക്കൊണ്ടിരിക്കുന്ന കമ്പ്രസർ സ്പീഡുമായി റഫ്രിജറേറ്റർ തണുപ്പ് ക്രമീകരിക്കും. ഓട്ടോ, ലോ ലോഡ്, ഐസ്‌ക്രീം, ഹൈ ലോഡ്, ഡീപ് ഫ്രീസർ, റാപിഡ് ഫ്രീസർ തുടങ്ങിയ മോഡുകളാണ് ഇതിൽ ഉണ്ടാകുക. ഡീപ് ഫ്രീസിങിനായി -23.6 ഡിഗ്രി വരെ താപ നില താഴ്‌ത്താനാവും.

2.75 ഇഞ്ചാണ് ഇതിന്റെ പിയുഎഫ് ഘനം. 27 ലിറ്ററിന്റെ വലിയ പച്ചക്കറി ട്രേയും ഇതിലുണ്ട്. ലോക്ഡൗൺ കാലത്തെ ഉപഭോക്തൃ സ്വഭാവങ്ങളിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമാണിത്.

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എന്നും തങ്ങൾ മനസിലാക്കാറുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു. ഇപ്പോഴത്തെ മഹാമാരിക്കാലത്ത് അതു കൂടുതലായി മനസിലാക്കുന്നുമുണ്ട്. ആരോഗ്യം, സൗകര്യം തുടങ്ങിയവയെല്ലാം കണക്കിലെടുത്തുള്ള വിവിധ സാങ്കേതിക വിദ്യകളും പുതുമകളും ലഭ്യമാക്കാനാണു തങ്ങൾ ശ്രമിക്കുന്നത്. രാജ്യത്തെ ഉൽസവ സീസണുകളുടെ തുടക്കമാണ് ഓണം. മുഴുവൻ ഉൽസവ സീസണുകളുടേയും പ്രവണതകൾക്കു തുടക്കം കുറിക്കുന്നത് ഇവിടെ നിന്നാണ്. ശക്തമായ ഉൽപ്പന്ന നിരയും ആകർഷകമായ ആനുകൂല്യങ്ങളുമാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും ഓണം കൂടുതൽ പ്രത്യേകതയുള്ളതായി മാറ്റുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ദേശീയ വിപണന മേധാവി സഞ്ജീവ് ജെയിൻ പറഞ്ഞു. ഉൽസവ കാലത്തെ ഉപഭോക്താക്കളുടെ താൽപ്പര്യം വർധിപ്പിക്കും വിധം ദിവസേന ഓരോ ലക്ഷം രൂപ വരെയുള്ള സ്വർണം വിജയിക്കാനുള്ള അവസരമാണ് നൽകുന്നത്. ഗോദ്‌റെജ് വൈറോഷീൽഡ് കേരളത്തിലാണ് ഇന്ത്യയിലാദ്യമായി പുറത്തിറക്കുന്നത്. 6 ഇൻ 1 കൺവർട്ടബിൾ ഫ്രീസർ സാങ്കേതിക വിദ്യയും തങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആഗസറ്റ് അഞ്ചിന് ആരംഭിക്കുന്ന ഉപഭോക്തൃ ആനുകൂല്യങ്ങൾ ഈ മേഖലയിലെ വിൽപ്പനയെ ശക്തമായി ഉയർത്തുമെന്നു തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP