Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോദ്‌റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉൽപ്പന്നങ്ങളുടെ വ്യക്തിഗത, ഗാർഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു; ശുചിത്വം അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയുമായി പങ്കാളിത്തം

ഗോദ്‌റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉൽപ്പന്നങ്ങളുടെ വ്യക്തിഗത, ഗാർഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു; ശുചിത്വം അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ട്രെയിൻ യാത്രയ്ക്ക് ഇന്ത്യൻ റെയിൽവേയുമായി പങ്കാളിത്തം

സ്വന്തം ലേഖകൻ

കൊച്ചി: പുതിയ ഈ സാഹചര്യത്തിലും നിർഭയമായി ജീവിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ വിശ്വസ്ത ശുചിത്വ ബ്രാൻഡായ ഗോദ്റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉൽപ്പന്നങ്ങളുടെ സമ്പൂർണ്ണ വ്യക്തിഗത, ഗാർഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു.

അണുക്കൾ, ബാക്റ്റീരിയ, വൈറസ് എന്നിവയ്ക്കെതിരെ 99.9 ശതമാനം സംരക്ഷണം നൽകുന്ന ശ്രേണിയിൽ ഗോദ്റെജ് പ്രൊട്ടെക്റ്റ് ഹെൽത്ത് സോപ്പ്, ബോഡി വാഷ്, ജേം പ്രൊട്ടക്ഷൻ ഫ്രൂട്ട് & വെജ്ജീ വാഷ്, ജേം പ്രൊട്ടക്ഷൻ ഡിഷ് വാഷ് ലിക്വിഡ്, ഒരു രൂപയുടെ ഹാൻഡ് സാനിറ്റൈസർ സാഷെ, വായു-പ്രതല അണുമുക്ത സ്പ്രേ, അണുമുക്തമാക്കുന്ന സ്പ്രേ, പ്രതല-ചർമ ആന്റി-ബാക്ക്റ്റീരിയൽ വൈപ്പുകൾ, പിഡബ്ല്യു95 മാസ്‌ക്കുകൾ, ബഹുമുഖ അണുമുക്ത ലായനി തുടങ്ങിയവ ഉൾപ്പെടുന്നു.

ഉപഭോക്താക്കളുടെ വ്യക്തിപരവും ഗാർഹികവുമായ ശുചിത്വ ആശങ്കകൾ ദൂരീകരിക്കുകയാണ് ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ ലക്ഷ്യമെന്നും, വീട്, അടുക്കള, വ്യക്തിപരമായ ഉപയോഗം തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ സമ്പൂർണ ശുചിത്വ ശ്രേണി തങ്ങളുടെ പക്കലുണ്ടെന്നും ഒരു ബ്രാൻഡ് എന്ന നിലയിൽ ഗോദ്റെജ് പ്രൊട്ടക്റ്റ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 500 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ഇന്ത്യ, സാർക്ക് സിഇഒ സുനിൽ കത്താരിയ പറഞ്ഞു.

ഗോദ്റെജ് പ്രൊട്ടക്റ്റ് സെൻട്രൽ റെയിൽവേ ഡിവിഷനുമായി ചേർന്ന് ശുചിത്വ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 400 പ്രാദേശിക, ദീർഘ ദൂര കോവിഡ്-19 സ്പെഷ്യൽ ട്രെയിനുകളും പരിപാടിയുടെ കീഴിൽ വരും. മുംബൈയിൽ നിന്നും കേരളത്തിലേക്കും, വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്നതാണ് പരിപാടി. ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ രണ്ടു ലക്ഷത്തോളം ശുചിത്വ ഉൽപ്പന്നങ്ങൾ ഈ പരിപാടിയിൽ നൽകും.

ഗോദ്റെജ് പ്രൊട്ടക്റ്റുമായി ചേർന്നുള്ള ബോധവൽക്കരണ പരിപാടിയിലൂടെ സെൻട്രൽ റെയിൽവേ ശുചിത്വത്തോടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിലും ഉള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും കൂടുതൽ ആളുകളെ ട്രെയിൻ യാത്രയ്ക്കായി പ്രോൽസാഹിപ്പിക്കുമെന്നും യാത്രക്കാരെ ഡിജിറ്റൽ മീഡിയ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുമെന്നും, കൂടുതൽ മേഖലകളിലേക്ക് പരിപാടി വ്യാപിപ്പിക്കുമെന്നും സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ സീനിയർ ഡിസിഎം ഗൗരവ് ജാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP