Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോദ്‌റെജ് അപ്ലയൻസസ് പുതിയ റഫ്രിജറേറ്റർ ശ്രേണികൾ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ മുൻനിര ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദ്റെജ് അപ്ലയൻസസ് രണ്ടു പുതുതലമുറ റെഫ്രജിറേറ്ററുകളും ഒരു സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനും വിപണിയിലെത്തിച്ചു. ഗോദ്റെജ് എഡ്ജ് റിയോ, ഗോദ്റെജ് എഡ്ജ് നിയോ റെഫ്രജിറേറ്ററുകളും ഗോദ്റെജ് എഡ്ജ് അൾട്ടിമ വാഷിങ് മെഷീനുമാണ് കമ്പനി വെർച്വൽ രീതിയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു കമ്പനി ഗൃഹോപകരണമേഖലയിൽ വെർച്വൽ രീതിയിൽ രാജ്യമൊട്ടാകെ ഉത്പന്നം പുറത്തിറക്കുന്നത്.

മെച്ചപ്പെട്ട സംഭരണശേഷിയോടെയാണ് പുറത്തിറക്കിയിട്ടുള്ള ഗോദ്റെജ് എഡ്ജ് റിയോ, നിയോ റെഫ്രജിറേറ്ററുകൾ 192 ലിറ്റർ വിഭാഗത്തിൽ ഏറ്റവും ഉയരവും (1192 മില്ലിമീറ്റർ) ഏറ്റവും വലിയ ശീതികരണ ശേഷിയും (16.3 ലിറ്റർ) ഏറ്റവും വലിയ ബോട്ടിൽ സ്പേസും (13.5 ലിറ്റർ) ഉള്ളവയാണ്. പുതുമ നഷ്ടപ്പെടാതെ ദീർഘകാലം പച്ചക്കറി സൂക്ഷിക്കാൻ സഹായിക്കുന്ന ഇടത്തിന്റെ ശേഷി 16.4 ലിറ്ററാണ്.

ഇന്ധനക്ഷമതയ്ക്കും വൈദ്യുതി ലാഭത്തിനും സഹായിക്കുന്ന ഇൻവേർട്ടർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ റെഫ്രജിറേറ്ററുകൾക്ക് പഞ്ചനക്ഷത്ര റേറ്റിങ് ആണ് ലഭിച്ചിട്ടുള്ളത്. കൂടതൽ സമയത്തേക്ക് ശീതികരണം നിലനിർത്തുന്നുവെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

ടർബോ ടെക്നോളജിയുടെ ഉപയോഗം വഴി, ഐസ് ഉണ്ടാക്കുക, കുപ്പികൾ തണുപ്പിക്കുക തുടങ്ങിയ പ്രക്രിയകൾ 20 ശതമാനം വേഗത്തിലാക്കുന്നു. ഹൈജീൻ, ഇൻവേർട്ടർ സാങ്കേതികവിദ്യ വഴി ഐസ് ഉരുകി വെള്ളം ഒലിച്ചുവരുന്നതും അണുവ്യാപനവും ഇല്ലാതാക്കിയിട്ടുണ്ട്. ഏറ്റവും പ്രകൃതിസൗഹൃദമായിട്ടാണ് ഈ റെഫ്രജിറേറ്ററുകൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുവഴി കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

വളഞ്ഞ രൂപകൽപ്പനയോടെയുള്ള വാതിൽ, സുതാര്യമായ അകത്തളം, ആകർഷകമായ പുറംരൂകൽപ്പന തുടങ്ങിയവയോടുകൂടിയ ഈ സിംഗിൾ ഡോർ റെഫ്രജിറേറ്ററുകളുടെ അഞ്ച്, നാല്, മൂന്ന്, രണ്ട് സ്റ്റാർ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്.

വളരെ ആകർഷകമായ രൂപകൽപ്പനയോടെയാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പുതുതലമുറ വാഷിങ് മെഷീനായ ഗോദ്റെജ് എഡ്ജ് അൾട്ടിമ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പഞ്ചനക്ഷത്ര റേറ്റിങ് ഉള്ള അൾട്ടിമ വൈദ്യുതി ലാഭിക്കുന്നതിലൂടെ ഉപഭോക്താവിന് നേട്ടം നൽകുന്നു. വാഷിങ് മെഷീന്റെ 460 വാട്ട് പവർ മാക്സ് മോട്ടോർ മെച്ചപ്പെട്ട കഴുകൽ നൽകുമ്പോൾ 1440 ആർപിഎം സ്പിൻ മോട്ടോർ ഉണക്കൽ വേഗത്തിലാക്കുന്നു.

വാഷിങ് മെഷീന് രണ്ടു വർഷത്തേയും വാഷ് മോട്ടോറിന് അഞ്ചുവർഷത്തേയും വാറന്റിയുണ്ട്. എട്ടു കിലോഗ്രാം, 8.5 കിലോഗ്രാം ശേഷിയിൽ മൂന്നു നിറങ്ങളിൽ (ക്രിസ്റ്റൽ റെഡ്, ക്രിസ്റ്റർ ബ്ലാക്ക്, ക്രിസ്റ്റൽ ബ്ളൂ) അൾട്ടിമ മോഡലുകൾ ലഭ്യമാണ്.

ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന പ്രതിബദ്ധതയാണ് നവീനമായി ഈ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാൻ കമ്പനിക്ക് പ്രേരണയായിട്ടുള്ളതെന്ന് ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് ഹെഡ്ഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു. സിംഗിൾ ഡോർ റെഫ്രജിറേറ്ററുകളുടെ 50 ശതമാനവും 190-195 ലിറ്റർ ശേഷിയിലുള്ളതാണ്. റെഫ്രജിറേറ്റർ വിപണിയുടെ 77 ശതമാനവും സിംഗിൾ ഡോർ വിഭാഗത്തിലാണ്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ മേഖലയിൽ 8-8.5 കിലോഗ്രാം വിഭാഗത്തിന് 23 ശതമാനം വിഹിതമുണ്ട്. ഈ മേഖല പ്രതിവർഷം 11 ശതമാനം വളർച്ച നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വില റെഫ്രജിറേറ്ററിനു 14000 രൂപ മുതലും വാഷിങ് മെഷീന് 16,400 രൂപ മുതലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP