Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുകിട വ്യാപാരികൾക്ക് ഓൺലൈൻ ബിസിനസിന് അവസരമൊരുക്കി ഗോദ്റെജ് അപ്ലയൻസസ്

സ്വന്തം ലേഖകൻ

കൊച്ചി: തങ്ങളുടെ ചെറുകിട വ്യാപാരികൾക്ക് ഓൺലൈൻ വ്യാപാരത്തിന് അവസരമൊരുക്കുന്ന നിരവധി നടപടികൾക്ക് ഗോദ്റെജ് അപ്ലയൻസസ് തുടക്കം കുറിച്ചു. കാൽ ലക്ഷത്തിലേറെ വരുന്ന വ്യാപാര പങ്കാളികൾക്കാണ് ഇതുവഴി ഗുണം ലഭിക്കുക. ചെറുകിട വ്യാപാരികൾക്കായുള്ള ഓൺലൈൻ ഷോപ് പേജുകൾ, പൈൻലാബ്, ബെനോ തുടങ്ങിയവയുമായുള്ള സഹകരണം, വിദൂര വിൽപനയ്ക്കായുള്ള വീഡിയോ പിന്തുണയോടെയുള്ള നീക്കങ്ങൾ, ഗോദ്റെജ് മൈ ബിസിനസ്, ഫേസ്‌ബുക്ക് ബിസിനസ് പേജുകൾ എന്നിവ വഴി വ്യാപാര പങ്കാളികളുടെ ഡിജിറ്റൽ രംഗത്ത് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികൾ തുടങ്ങിയ നീക്കങ്ങളാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. ചെറിയ കടകളുടെ ഉടമസ്ഥരായിരിക്കും പുതിയ സംവിധാനത്തിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഉപഭോക്താക്കൾക്കും വ്യാപാര പങ്കാളികൾക്കും കമ്പനികൾക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്നതാണ് പുതിയ സംവിധാനം.

ഗൂഗിൾ മൈ ബിസിനസ് വഴി ഓഫ്ലൈൻ ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ഓരോരുത്തർക്കും ഫേസ്‌ബുക്ക് ബിസിനസ് പേജും സൃഷ്ടിക്കും. ഇതിനകം 2300 പേർക്ക് ആരംഭിച്ചു കഴിഞ്ഞ ഫേസ്‌ബുക്ക് ബിസിനസ് പേജുകൾ ജൂൺ അവസാനത്തോടെ 25,000 ഓഫ്ലൈൻ റീട്ടെയലർമാർക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഗോദ്റെജ് എക്സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളും ഗോദ്റെജ് ഗ്രീൻ എസി ഹബുകളും അടക്കമുള്ളവർ ഇതിനകം തന്നെ ഷോപ് ഫേസ്‌ബുക്ക് പേജുകളിൽ സജീവമാണ്. വാട്ട്സാപ്പു വഴി ചർച്ച നടത്താനും വിൽപന ഉറപ്പിക്കാനുമെല്ലാം ഇതവരെ സഹായിക്കും.

വീഡിയേയുടെ സഹായത്തോടെ വീടിലിരുന്നു തന്നെ വാങ്ങൽ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ സ്വീകാര്യത നേടിയ ഈ സംവിധാനം ലൈവ് ഡെമോ, വീഡിയോ കോൾ എന്നിവയും ഉൾപ്പെടുത്തിയതാണ്.

പൈൻ ലാബിന്റെ ഇ പോസ് സൗകര്യം വഴി ഇഎംഐ അടക്കമുള്ള നിരവധി പെയ്മെന്റ് രീതികൾ ലഭ്യമാക്കുന്നുണ്ട്. അതിനു പുറമെ ബെനോയുടെ ഡിജിറ്റൽ പെയ്മെന്റ് സൗകര്യവും ലഭ്യമാണ്. ആമസോൺ പോലുള്ള ഇ-കോം വേദികളിലും എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ രീതികളാവും ഭാവിയിൽ തങ്ങളെ മുന്നോട്ടു നയിക്കുകയെന്നും ഈ നടപടികളിലൂടെ വ്യാപാര പങ്കാളികളെ അതിന് പര്യാപ്തരാക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി പറഞ്ഞു. വിൽപനയ്ക്കായുള്ള പുതിയ രീതികൾക്കു തങ്ങൾ തുടക്കം കുറിക്കുകയാണെന്നും ഇതു ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ കാര്യക്ഷമത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP