Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ഗ്ലോബൽ പുരസ്‌കാരം

റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ഗ്ലോബൽ പുരസ്‌കാരം

തിരുവല്ല: വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് യൂണിവേഴ്സൽറെക്കോർഡ്സ് ഫോറത്തിന്റെ (യു.ആർ.എഫ്) ഗ്ലോബൽ പുരസ്‌കാരം റവ.ഡോ.സജു മാത്യുവിന് ലഭിച്ചു.

പൗരോഹിത്യത്തോടൊപ്പം വിവിധ സഭകളോടു ചേർന്നു നിന്ന് സമൂഹത്തിന്റെ
നന്മയ്ക്കായി വ്യത്യസ്തമായി കഴിവുകൾ പ്രകടിപ്പിക്കുന്നതിനുയു.ആർ.എഫിന്റെ 2019-ലെ അജീവനാന്ത ബഹുമതിക്കും റവ. സജു മാത്യുഅർഹനായി.

വൈദീകവൃത്തിയോടൊപ്പം മാജിക്, കള്ളിമുൾച്ചെടികളുടെ അപൂർവ ശേഖരങ്ങൾ ,അക്ഷരങ്ങൾകൊണ്ടുള്ള ചിത്രരചന, കവർ ഡിസൈനിങ് തുടങ്ങി വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് റവ. സജു മാത്യു.

മാജിക്കിലെ പരമോന്നത പുരസ്‌കാരമായ മെർലിൻ അവാർഡ്, ഇന്റർനാഷണൽ
മജീഷ്യൻ സൊസൈറ്റിയിൽ നിന്നും പുരസ്‌കാരം, അമേരിക്കയിലെ കിങ്സ്
യൂണിവേഴ്സിറ്റി യിൽ നിന്നും ഡോക്ടറേറ്റ് എന്നിവ നേടി. യു.ആർ.എഫിന്റെ
ഗ്ലോബൽ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ വൈദീകനാണ്.

പത്തനാപുരം ചാച്ചിപ്പുന്ന നെല്ലിക്കൽ മത്തായി ജോൺ - സൂസന്നദമ്പതികളുടെ മകനാണ്. നിരണം യെരുശലേം മാർത്തോമാ ഇടവക വികാരിയാണ്.കുമ്പനാട് കാറ്റാണിശ്ശേരിൽ ബിൻസിയാണ് ഭാര്യ. മക്കൾ: ജോയൽ,ജുവാനാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP