Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലെന്മാർക്ക് ഇന്ത്യയിൽ പൾമോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കിൽ നിൻഡാനിബ് പുറത്തിറക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഗവേഷണാധിഷ്ഠിത ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലെന്മാർക്ക് ഫാർമസ്യൂട്ടിക്കൽസ് പൾമണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിൻഡാനിബ് (നിന്റെഡാനിബ് 100, 150 മില്ലിഗ്രാം കാപ്‌സ്യൂളുകൾ) പുറത്തിറക്കി. ശ്വാസകോശരോഗ ചികിത്സയിലെ മുൻനിര കമ്പനിയായ ഗ്ലെന്മാർക്ക് ഇന്ത്യയിൽ പൾമണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കിൽ ബ്രാൻഡഡ് ജനറിക് പതിപ്പ് പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയാണ്. ഇത് രോഗികൾക്ക് ചെലവ് കുറഞ്ഞ കൂടുതൽ ചികിത്സാ മാർഗങ്ങൾ നൽകുകയും കൂടുതൽ രോഗികൾക്ക് ചികിത്സ നൽകാൻ ഡോക്ടർമാരെ പ്രാപ്തരാക്കുകയും ചെയ്യും.

ഇഡിയോപതിക് (കാരണമറിയാത്ത) പൾമണറി ഫൈബ്രോസിസ് (ഐപിഎഫ്) ചികിത്സയിൽ ഉപയോഗിക്കാനാണ് നിൻഡാബിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയിരിക്കുന്നത്. ശ്വാസകോശം കട്ടിയാകൽ അല്ലെങ്കിൽ ശ്വാസകോശത്തിൽ വടുക്കൾ ഉണ്ടാകുന്ന അവസ്ഥയാണ് പൾമണറി ഫൈബ്രോസിസ് (പിഎഫ്). ഇത് വായു സഞ്ചികളിലൂടെയും രക്തപ്രവാഹത്തിലൂടെയും ഓക്‌സിജൻ കടന്നുപോകുന്നത് പ്രയാസകരമാക്കുന്നു. ശ്വാസം മുട്ടൽ, വരണ്ട ചുമ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഐപിഎഫ് രോഗികളുടെ അതിജീവന നിരക്ക് വളരെ കുറവാണ്. രോഗനിർണയം കഴിഞ്ഞ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജീവിക്കുന്നത് 20 മുതൽ 30 ശതമാനം വരെ ആളുകൾ മാത്രമാണ്. ശ്വാസകോശ സംബന്ധമായ തകരാറാണ് മരണകാരണം. ഇന്ത്യയിൽ 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയാണ് സാധാരണയായി ഐപിഎഫ് ബാധിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ മാത്രമേ രോഗികൾക്ക് അതിജീവനം സാധ്യമാകൂ. ഐപിഎഫ് കാലക്രമേണ വഷളാകുന്ന രോഗമാണ് എന്നതിനാൽ, ചികിത്സ നേരത്തേ തുടങ്ങുന്നതും തുടർച്ചയായുള്ള ചികിത്സയും രോഗത്തിന്റെ പുരോഗതിയെ പരമാവധി മന്ദഗതിയിലാക്കുന്നു. അതിനാൽ, ദീർഘകാലം നിർദ്ദിഷ്ട ചികിത്സ ഉറപ്പാക്കുന്നതിന് ചികിത്സാ ചെലവ് കുറഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

പരിമിതമായ ചികിത്സാ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഇന്ത്യയിൽ ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങളുടെ ചികിത്സ വലിയ വെല്ലുവിളിയാണ്. പുതിയ ചികിത്സകളുടെ ഉയർന്ന വിലയും നിലവിലുള്ള ഓപ്ഷനുകളിലെ മരുന്നുകളുടെ അമിത ഉപയോഗവും രോഗികളെ പരിപാലിക്കുന്നത് പ്രയാസകരമാക്കുന്നു. നിൻഡാനിബ് അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യയിലെ രോഗികളുടെ ഗുളികകളുടെ എണ്ണവും ചികിത്സാച്ചെലവിന്റെ ഭാരവും ഗണ്യമായി കുറക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്ലെന്മാർക്ക് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ രോഗികളുടെ പ്രത്യേകവും ബുദ്ധിമുട്ടുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആരോഗ്യസംരക്ഷണ മാർഗങ്ങൾ കണ്ടുപിടിക്കുകയും നവീകരിക്കുകയും ചെയ്യുന്നു-ഇന്ത്യ ഫോർമുലേഷൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ അലോക് മാലിക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP