Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനന്ദ് കുമാർ ഹെഗ്‌ഡേ എംപിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം:ഗാന്ധിദർശൻ വേദി

സ്വന്തം ലേഖകൻ

കൊച്ചി: മഹാത്മജി നയിച്ച സത്യാഗ്രഹങ്ങളും, സ്വാതന്ത്ര്യ സമരവും നാടകമായിരുന്നു എന്നും, ഇത് ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും ആണെന്ന് പറഞ്ഞ ആനന്ദ് കുമാർ ഹെഗ്ഡേ എംപി.യെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് ഉടൻ അറസ്റ്റു ചെയ്യണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടേയും, ഗാന്ധിജിയെ വധിച്ചവരുടേയും പിന്മുറക്കാരനായ ആനന്ദകുമാർ ഹെഗ്‌ഡേ യുടെ ഈ പരാമർശം മതേതര ഭാരത്തിന്റെ സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും ഭീഷണിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ ,ട്രഷറർ എം.എസ് ഗണേശ് ,ഡോ :അജിതൻ മേനോത്ത് ,ഡോ :പി .വി.പുഷ്പജ ,ശങ്കർ കുമ്പളത്ത് ,വി എസ്.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP