Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇ.ഐ.എ നോട്ടിഫിക്കേഷൻ പിൻവലിക്കണം: ഗാന്ധി ദർശൻ വേദി

സ്വന്തം ലേഖകൻ

മലപ്പുറം: പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ.ഐ.എ നോട്ടിഫിക്കേഷൻ 2020) ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുന്ന ഈ സമയത്ത് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിക്കുന്നതും , പരിസ്ഥിതിയെ പൂർണ്ണമായും തകർക്കുന്നതുമാണ്. ഇത് നമ്മെ മാത്രമല്ല വരുംതലമുറകളെക്കൂടി ബാധിക്കുന്ന വിഷയമാണ്.

പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന മാനദണ്ഡം ഒഴിവാക്കപ്പെടുന്നത് സ്ഥാപിത താൽപ്പര്യക്കാർക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള സാധ്യതകൾക്ക് നിയമപരമായ അംഗീകാരം കൊടുക്കുന്നതാണെന്നും ഇത് എത്രയും വേഗം പിൻവലിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ടി, ജെ മാർട്ടിൻ, എ.ഗോപലകൃഷ്ണൻ, എസ്, സുധീർ, അബുബക്കർ, സി, കരുന്ന കുമാർ, ടി.പി പത്മനാഭൻ, ഫാത്തിമ്മ ബീവി എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP