Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പേരാമ്പ്ര ദാറുന്നുജൂം കോളേജിൽ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എം.എസ്.എഫ് കയ്യേറ്റം

പേരാമ്പ്ര ദാറുന്നുജൂം കോളേജിൽ ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എം.എസ്.എഫ് കയ്യേറ്റം

പേരാമ്പ്ര : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ സ്വീകരണ സമ്മേളനം ദാറുന്നുജൂം കാമ്പസിന് മുന്നിൽ നടന്ന്‌കൊണ്ടിരിക്കെ എം.എസ്.എഫ് പ്രവർത്തകർ പരിപാടി കയ്യേറിയത് സംഘർഷത്തിനടയാക്കി. സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം പ്രസംഗിച്ചുകൊണ്ടിരിക്കെ പരിപാടിയിലേക്ക് ഇരുചക്ര വാഹനം ഇരച്ചുകയറ്റിയപ്പോൾ ഫ്രറ്റേണിറ്റി മണ്ഡലം അസി.കൺവീനർ ഫിദ പരിക്കേറ്റ് വീണത് സംഘർഷം സൃഷ്ടിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെ കൂടുതൽ എം.എസ്.എഫ് പ്രവർത്തകർ പരിപാടിയിലേക്ക് ഇരച്ചുകയറി പ്രവർത്തകരെ മർദ്ദിച്ചു. അതിനിടെ കാമ്പസിൽ നിന്ന് എം.എസ്.എഫ് പ്രവർത്തകർ കല്ലേറ് ആരംഭിച്ചു. കല്ലേറിൽ ഫ്രറ്റേണിറ്റി ജില്ല ജന.സെക്രട്ടറി ലബീബ് കായക്കൊടിക്ക് പരിക്കേറ്റു. നേതാക്കൾ ഇടപെട്ടു പരിപാടി കഴിഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ പിരിഞ്ഞ് പോകുന്നതിനിടെ ഫ്രറ്റേണിറ്റി കൊടിമരം എം.എസ്.എഫ് പ്രവർത്തകർ നശിപ്പിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. അതിനിടെ സംഭവ സ്ഥലതെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ ഫ്രറ്റേണിറ്റി നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വടികളും കമ്പിയുമായി എം.എസ്.എഫ് പ്രവർത്തകർ ഫ്രറ്റേണിറ്റിക്കാരെ മർദ്ദിച്ചു. മർദനത്തിൽ എട്ട് ഫ്രറ്റേണി പ്രവർത്തകർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും നിഷ്‌ക്രിയമായി നിൽക്കുകയായിരുന്നു. നേതാക്കൾ ഇടപെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകരെ തിരിച്ചയച്ചതോടെ സ്ഥിതി ശാന്തമാവുകയായിരുന്നു.

സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം , സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി ലബീബ് കായക്കൊടി അദ്ധ്യക്ഷനായിരുന്നു.

ജാഥയുടെ ജില്ലയിലെ രണ്ടാം ദിനമായ ഇന്നലെ (ചൊവ്വ) മണാശേരി എം.എ.എം.ഒ കോളേജ് , പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജ് , പേരാമ്പ്ര ദാറുന്നുജൂം കോളേജ് , കുറ്റ്യാടി ഐഡിയൽ കോളേജ് എന്നിവടങ്ങളിൽ പര്യടനം നടത്തിയ ശേഷം കുറ്റ്യാടി ടൗണിലെ പൊതു സമ്മേളനത്തോടെ സമാപിച്ചു. കുറ്റ്യാടി ടൗണിൽ നടന്ന വിദ്യാർത്ഥി റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പേരാമ്പ്ര വെൽഫെയർ എൽ.പി. സ്‌ക്കൂൾ ജാഥാ അംഗങ്ങൾ സന്ദർശിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം , മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ , കെ.എം ശഫ്രിൻ , അനീഷ് പാറമ്പുഴ എസ്.മുജീബുറഹ്മാൻ , നജ്ദ റൈഹാൻ , എം.ജെ സാന്ദ്ര , ജില്ലാ ഭാരവാഹികളായ റഹീം ചേന്ദമംഗലൂർ, സുഫാന ഇസ്ഹാഖ് , ലബീബ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകൾ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും , കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി

ഇന്ന് (ബുധൻ) വയനാട് ജില്ലയിലെ വിവിധ കാമ്പസുകളിൽ പര്യടനം നടത്തിയ ശേഷം നാളെ (വ്യാഴം) രാവിലെ മടപ്പള്ളി ഗവ.കോളേജിൽ പര്യടനം നടത്തിയ ശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

ആൾക്കൂട്ടകൊലപാതകങ്ങൾ തടയാൻ നിയമം നിർമ്മിക്കണം- സഫീർ ഷാ

കുറ്റ്യാടി: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങൾ തടയാൻ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് സഫീർ ഷാ . വിവേചനങ്ങളോട് വിചാരണ ചെയ്യുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കുറ്റ്യാടി ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസൂത്രിതമായി സംഘ്പരിവാറും അനുകൂല ശക്തികളും നടപ്പാക്കുന്ന വംശീയ ഉന്മൂലന പദ്ധതിയാണ് ആൾക്കൂട്ടകൊലപാതകങ്ങൾ. പൊലീസും നിയമ സംവിധാനങ്ങളും ഭരണകൂടവും വരെ ഇവിടെ ഇത്തരം ഹിംസകൾക്കായി ഉപയോഗിക്കപ്പെടുത്തപ്പെടുകയാണ്. നിലവിലെ നിയമങ്ങളെ പ്രയോഗിക്കുന്നതിൽ നിയമപാലകർ വലിയ വീഴ്ചയാണ് വരുത്തുന്നത്. നിയമത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഭരണഘടനാ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അവസ്ഥയും രാജ്യത്തുണ്ട്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം മറികടക്കാനാകുന്ന നിയമനിർമ്മാണമാണ് ആവശ്യം.

ആളുകളെ വിവേചനത്തിനിരയാക്കുകയും വിധേയപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്ന പദ്ധതിയുടെ പ്രായോഗിക രൂപമാണ് ഇത്തരം ഹിംസകൾ. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. വിവിധ ജനവിഭാഗങ്ങളുടെ സഹോദര്യത്തിലൂടെ സാധ്യമാകുന്ന രാഷ്ട്രീയത്തിലൂടെ വിപുലമായ ശ്രമങ്ങൾ ഇവിടെ നടക്കേണ്ടതുണ്ടന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചെർത്തു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന സ്വീകരണത്തിന് അഭിവാദ്യമർപ്പിച്ച് ജാഥ ക്യാപ്റ്റൻ ഷംസീർ ഇബ്രാഹീം സമ്മേളനത്തെ അഭിമുഖീകരിച്ചു. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ, വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി ടി കെ മാധവൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഫനാ ഇസ്ഹാഖ് സ്വാഗതവും, മുനീബ് നന്ദിയും പറഞ്ഞുകുറ്റ്യാടി ടൗണിൽ നടന്ന വിദ്യാർത്ഥി റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP