Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റിക്ക് ഉജ്വല മുന്നേറ്റം

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റിക്ക് ഉജ്വല മുന്നേറ്റം

സ്വന്തം ലേഖകൻ

മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരെഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന് മികച്ച വിജയം. സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് കെ.കെ അഷ്റഫ് അറിയിച്ചു. എസ്.എഫ്.ഐ - എം.എസ്.എഫ് - കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് പൂപ്പലം അജാസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റി യൂണിയൻ നേടിയത്. യു.ഡി.എസ്.എഫുമായി സഖ്യം ചേർന്ന് വളാഞ്ചേരി എം.ഇ.എസ് കെ.വി എം കോളേജിലും മഞ്ചേരി ഇ.കെ.സിയിലും, എസ്.എഫ്.ഐയുമായി സഖ്യം ചേർന്ന് അരീക്കോട് സുല്ലമുസ്സലാമിലും ഫ്രറ്റേണിറ്റി യൂണിയൻ ഭരിക്കും.

വളാഞ്ചേരി എം.ഇ.എസ് കെ.വി എം കോളേജിൽ യു.യു.സിയായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നിലമ്പൂർ അമൽ കോളേജിൽ സൈക്കോളജി അസോസിയേഷൻ, വളാഞ്ചേരി എം.ഇ.എസ് കെ.വി എം കോളേജിൽ സുവോളജി അസോസിയേഷൻ, സാഫി വാഴയൂരിൽ ഇസ്ലാമിക് സ്റ്റഡീസ്, സഫ ആർട്സ് കോളേജ് പൂക്കാട്ടിരിയിൽ മാത്‌സ് അസോസിയേഷൻ എന്നീ സീറ്റുകൾ ഫ്രറ്റേണിറ്റി നേടി.

മഞ്ചേരി ഇ.കെ.സി, അരീക്കോട് സുല്ലമുസ്സലാം എന്നിവിടങ്ങളിൽ വൈസ് ചെയർമാൻ, യൂനിറ്റി മഞ്ചേരിയിൽ ജനറൽ ക്യാപ്റ്റൻ സീറ്റും ഫ്രറ്റേണിറ്റി നേടി. എൻ.എസ്.എസ് മഞ്ചേരി, അമൽ കോളേജ് നിലമ്പൂർ, കെ.എം.സി.ടി ലോ കോളേജ്, അസ്സബാഹ്, സഫ ആർട്സ് കോളേജ് പൂക്കാട്ടിരി, ജെംസ് കോളേജ് രാമപുരം, നസ്റ തിരൂർക്കാട്, എച്ച്.എം കോളേജ് മഞ്ചേരി, സാഫി കോളേജ് വാഴയൂർ, വളാഞ്ചേരി മജ്ലിസ് എന്നിവിടങ്ങളിൽ ക്ലാസ് റപ്പുകളിൽ ഫ്രറ്റേണിറ്റി വിജയിച്ചു.32 ജനറൽ സീറ്റുകൾ, 65 ക്ലാസ് റപ്രസെന്റേറ്റീവുകൾ എന്നിവയാണ് ജില്ലയിൽ ഫ്രറ്റേണിറ്റി നേടിയത്.

കാമ്പസുകളിൽ ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ രാഷ്ട്രീയത്തെ വിദ്യാർത്ഥിസമൂഹം ഏറ്റെടുത്തുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികളുടെ വിജയമെന്ന് ജില്ല പ്രസിഡണ്ട് കെ.കെ അഷ്റഫ് അഭിപ്രായപ്പെട്ടു. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലടക്കം ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പക്ഷം ചേർന്ന് കൊണ്ടാണ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ കണ്ട് ശീലിച്ച് വന്ന പൊതുവായ അനുഭവങ്ങൾക്കപ്പുറത്ത് പുതിയ രാഷ്ട്രീയ ചട്ടക്കൂടുകളും വ്യവഹാരങ്ങളും ശക്തിപ്പെട്ട് കൊണ്ടിരിക്കുന്നത് പ്രതീക്ഷദായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിദ്യാർത്ഥികൾ നൽകിയ പിന്തുണക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP