Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നാക്ക സംവരണം: ഇടതു സർക്കാർ ഉദ്യോഗമേഖലയെയും മുന്നാക്കക്കാർക്ക് തീറെഴുതുന്നു: ഫ്രറ്റേണിറ്റി

മുന്നാക്ക സംവരണം: ഇടതു സർക്കാർ ഉദ്യോഗമേഖലയെയും മുന്നാക്കക്കാർക്ക് തീറെഴുതുന്നു: ഫ്രറ്റേണിറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം പി എസ് സി നിയമനങ്ങളിലും മുന്നാക്ക സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉദ്യോഗ മേഖലയെ അപ്പാടെ മുന്നാക്കക്കാർക്ക് തീറെഴുതുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. പിന്നാക്ക ജനതയെ വഞ്ചിക്കുകയും സംവരണത്തെ അടിമുടി അട്ടിമറിക്കുകയും ആണ് ഇടതുസർക്കാർ ചെയ്യുന്നത്. സംഘപരിവാറിന്റെ സംവരണ വിരുദ്ധ, സവർണ അജണ്ടയുടെ നടത്തിപ്പുകാരായി മാറുകയാണ് കേരളത്തിൽ ഇടതുപക്ഷം. ഇന്ത്യൻ ജനാധിപത്യത്തെ രൂപപ്പെടുത്തുകയും സാമൂഹ്യനീതിയുടെ അടിസ്ഥാനമായി വർത്തിക്കുകയും ചെയ്യേണ്ട സംവരണത്തെ സംരക്ഷിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ബാധ്യസ്ഥമാണ്. ഈ പോരാട്ടങ്ങളിൽ ഫ്രറ്റേണിറ്റി തുടർന്നുമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഇടതു സർക്കാരിന്റെ സംവരണ അട്ടിമറിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വസീം അലി, അസ്ലം അലി, നബീൽ മുഹമ്മദ്, ഷംനാദ്, മുബാറക് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP