Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാക്ക്‌ലോഗ് നികത്താതെയുള്ള അദ്ധ്യാപക നിയമനം' സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തി

ബാക്ക്‌ലോഗ് നികത്താതെയുള്ള അദ്ധ്യാപക നിയമനം' സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തി

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: സംവരണ തസ്തിക പ്രഖ്യാപികാതെയും ബാക്ക്ലോഗ് നികതാതെയുമുള്ള കാലിക്കറ്റ് സർവകലാശാലയിൽ അദ്ധ്യാപക നിയമനങ്ങൾ നടത്താനുള്ള ഇടത് സിൻഡിക്കേറ്റ് തീരുമാനം ഭരണഘടന വിരുദ്ധവും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് പാലക്കാട്.ബാക്ക്‌ലോഗ് നികത്താതെയും സംവരണം അട്ടിമറിച്ചും നടത്തുന്ന അദ്ധ്യാപക നിയമനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിന് മുന്നിൽ തേഞ്ഞിപ്പലം സിഐ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. മുദ്രാവാക്യം വിളിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക് ഒരു മണിക്കൂർ ഉപരോധിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കെ.കെ, ഷഹീൻ ശിഹാബ്, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ താനൂർ തുടങ്ങിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി കാമ്പസ് പ്രസിഡന്റ് ഷാഹിദ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP