Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാർച്ച് നടത്തി

ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാർച്ച് നടത്തി

സ്വന്തം ലേഖകൻ

മഞ്ചേരി: ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിന്റ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേശ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് നബീൽ അമീൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി സി.പി ഷരീഫ്, അജ്മൽ തോട്ടോളി, തഷ്രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP