Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓപ്പൺ സർവകലാശാലയല്ല പരിഹാരം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഓപ്പൺ സർവകലാശാലയല്ല പരിഹാരം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ആവശ്യത്തിന് കോളജുകൾ അനുവദിക്കാതെ റെഗുലർ പഠനം നടത്താൻ കഴിവും യോഗ്യതയുമുള്ള വിദ്യാർത്ഥികളെ ഓപ്പൺ സർവകലാശാലയിലേക്ക് ആനയിക്കുന്നത് അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ. ഓപ്പൺ സർവകലാശാലയല്ല പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ സോണൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഏതാനും വർഷങ്ങളായി കേരളത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠനം തുടരുന്നത്. പ്ലസ് ടുവിന് 80%ത്തിലധികം മാർക്ക് നേടിയിട്ടും റെഗുലർ പഠനത്തിന് സീറ്റ് കിട്ടാതെ, ഇഷ്ടപെട്ട കോഴ്‌സ് കിട്ടാതെ വിദ്യാർത്ഥികൾ അലയുകയാണ്. പുതിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികൾ സ്ഥാപിച്ചും, ഗവ.കോളേജുകളും, കോഴ്‌സുകളും അനുവദിച്ചും പ്രശ്‌ന പരിഹാരം കാണുന്നതിന് പകരം ഓപ്പൺ സർവകലാശാല സ്ഥാപിച്ച് തലയൂരാനാണ് സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നത്. പുതിയ യുജിസി റെഗുലേഷൻ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ ചൂണ്ടികാണിക്കുന്നതും കേരളത്തിൽ പുതിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കണമെന്നാണ്, ഇതിനോട് ക്രിയാത്മക സമീപനം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ മാർച്ചിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു. മാവൂർ റോഡിൽ നിന്ന് ആരംഭിച്ച മാർച് സോണൽ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡോ. ഇ ഷാജി മാഡവുമായി ഫ്രറ്റേണിറ്റി നേതാക്കൾ ചർച്ച നടത്തി. ഗവ.കോളേജുകളും, കോഴ്‌സുകളും അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അവർ ഉറപ്പ് നൽകി. ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി സി , സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം, സെക്രട്ടറിയേറ്റ് അംഗം റഈസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP