Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് വൺ മുന്നോക്ക സംവരണം: ഇടതുപക്ഷം സാമൂഹ്യ നീതി അട്ടിമറിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ഹയർ സെക്കൻഡറി മേഖലയിൽ മുന്നോക്ക സംവരണം നടപ്പിലാക്കുന്നതോട് കൂടി ഫലത്തിൽ ഇടതുപക്ഷ സർക്കാർ സാമൂഹ്യ നീതിയെ അട്ടിമറിക്കുകയാണെന്നും ഇതുമൂലം മലബാർ മേഖലയിൽ സീറ്റ് ക്ഷാമം രൂക്ഷമാക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

മലബാർ ജില്ലകളിൽ രൂക്ഷമായ ഹയർ സെക്കന്ററി പ്രതിസന്ധി പരിഹരിക്കാൻ 20% പ്ലസ് വൺ സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഒപ്പം 10% സീറ്റുകൾ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്തതായുള്ള മറ്റൊരു ഉത്തരവും. വർധിപ്പിച്ച 20%ൽ 10% സവർണ്ണർക്ക് മാത്രമുള്ളതാണെന്ന് ചുരുക്കം. ഫലത്തിൽ മെറിറ്റ് സീറ്റിൽ 10 ശതമാനം വർധനവ് മാത്രമാണുണ്ടാകുന്നത്.

സംവരണത്തിന്റെ താൽപര്യങ്ങളും സാമൂഹിക നീതിയും നിരാകരിച്ചും അട്ടിമറിച്ചും പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത് സംഘ്പരിവാറിന്റെ സവർണ്ണ ഹിന്ദുത്വ താൽപര്യങ്ങൾ തന്നെയാണ്.കഴിഞ്ഞ വർഷം ആദ്യം ഇരുപത് ശതമാനം വർദ്ദനവും പിന്നീട് പത്ത് ശതമാനം സീറ്റ് വർദ്ധനവ് അടക്കം 30% വർദ്ധനവ് നടപ്പിലാക്കിയിരുന്നു. മുന്നോക്ക സംവരണം കൂടി വരുന്നതോടെ 10% വർദ്ധനവ് മാത്രമാണ് യാഥാർത്ഥ്യമാവുക. ഇത് വലിയ സീറ്റ് പ്രതിസന്ധിയിലേക്ക് നയിക്കും. കൂടുതൽ പുതിയ ബാച്ചുക അനുവദിച്ച് സർക്കാർ നീതി പൂർവകമായ നിലപാട് സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എസ്.നിസാർ, മഹേഷ് തോന്നയ്ക്കൽ, കെ.എം.ശഫ്രിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP